കഥയിലെയും കഥാപാത്രങ്ങളിലെയും വ്യത്യസ്തത  ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കിടയിൽ മലയാള സിനിമയ്ക്ക് ഒരു സ്ഥാനമുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മലയാള സിനിമയെ കാത്തിരിക്കുന്നവർ ഏറെയാണ്. ആരാധകർക്ക് ആഘോഷമാക്കാൻ നിരവധി മലയാള ചിത്രങ്ങളാണ് ഈ ആഴ്ച  ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 തലവൻ


പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി- ബിജുമേനോൻ ചിത്രമാണ്  തലവൻ. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിലാണ് ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം സെപ്റ്റംബര്‍ 10 മുതല്‍ സോണി ലിവിൽ കാണാനാകും. 



Read Also: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽ


നുണക്കുഴി


ഒരു നുണയെ മറയ്ക്കാൻ  നുണകളായ നുണകൾ പറഞ്ഞ് കുഴിയിൽ ചാടുന്ന ചെറുപ്പക്കാരന്റെ കഥയാണ് നുണക്കുഴി പറയുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രത്തിൽ ബേസിൽ ജോസഫും ​ഗ്രേസ് ആന്റണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദായ നികുതി റെയ്ഡിൽ അകപ്പെടുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന എബി സക്കറിയ പൂഴിക്കുന്നേലായി ബേസിൽ നിറഞ്ഞാടിയ ചിത്രം സെപ്റ്റംബർ 13 മുതൽ സീ5ൽ ലഭ്യമാകും.



പവി കെയർ ടേക്കർ
ജനപ്രിയ നായകൻ ദിലീപിനോടൊപ്പം അഞ്ച് പുതു മുഖ നായികമാർ അഭിനയിച്ച ചിത്രമാണ് പവി കെയർ ടേക്കർ.  ഒരു റോം-കോം കം സസ്പെൻസ് ഡ്രാമയാണ് ചിത്രം. ചിരിയുടെ മാലപടക്കം തീർക്കാൻ ചിത്രം മനോരമ മാക്സിൽ സെപ്റ്റംബർ 6 മുതൽ  സ്ട്രീം ചെയ്യും.



വാഴ
ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർത്ത ചിത്രമാണ്  ആനന്ദ് മേനോൻ സംവിധാനം ചെയ്ത വാഴ. യുവ തലമുറയുടെ ആകുലതകളും ആഘോഷങ്ങുമാണ് ചിത്രം പങ്കു വയ്ക്കുന്നു. സോഷ്യൽ മീഡിയയിലെ ശ്ര​ദ്ധേയരായ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സാനിധ്യവും ചിത്രത്തിന് മികവേകി. പുതു തലമുറയ്ക്കൊപ്പം സീനിയർ താരങ്ങളും മത്സരിച്ച് വാഴ ആമസോൺ പ്രൈം വീഡിയോയിൽ ഉടൻ സ്ട്രീം ചെയ്യും.



അഡിയോസ് അമി​ഗോ
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്റ്റംബർ 6 മുതൽ നെറ്റ്ഫ്ലിക്സിൽ കാണാനാകും. വ്യത്യസ്ത സാമൂഹിക പശ്ചാതലത്തിൽ നിന്നുള്ള രണ്ട് ചെറുപ്പക്കാർ ഒരു ബസ് സ്റ്റാൻഡിൽ കണ്ടുമുട്ടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.ആസിഫ്, സുരാജ് എന്നിവർക്കൊപ്പം അനഘ, ഷൈൻ ടോം ചാക്കോ, വിനീത് തട്ടിൽ ഡേവിഡ്, അൽത്താഫ് സലിം, നന്ദു, ഗണപതി എസ്. പൊതുവാൾ, മുത്തുമണി, ജിനു ജോസഫ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.