YNOT സിഇഒയും നിർമ്മാതാവുമായ ചക്രവർത്തി രാമചന്ദ്ര തുടങ്ങുന്ന പുതിയ പ്രൊഡകഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിന് മാത്രമായാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തുടങ്ങുന്നത്. 2016ലാണ് ചക്രവർത്തി രാമചന്ദ്ര YNOT സ്റ്റുഡിയോയിൽ ചേരുന്നത്. അതുവരെ ഒരു ദശാബ്ദത്തോളം സ്വതന്ത്ര നിർമ്മാതാവായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്. കഴിഞ്ഞ 7 വർഷമായി ശശികാന്തും രാമചന്ദ്രയും മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ ആദ്യ പ്രൊഡക്ഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും.


Also Read: RDX Movie: സീൻ മോനെ! നീരജ് എഴുതി ആലപിച്ച ആർഡിഎക്സിലെ രണ്ടാമത്തെ ​ഗാനം എത്തുന്നു


നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ ചക്രവർത്തി രാമചന്ദ്രയുടെ വാക്കുകൾ ഇങ്ങനെ – “ഹൊറർ വിഭാഗത്തിലുള്ള സിനിമകളോടുള്ള എന്റെ ഇഷ്ടവും, സമ്പന്നമായ ഉള്ളടക്കത്തിൽ പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവം എന്നിവയെല്ലാം കൊണ്ടും ചെയ്ത 'നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ' ആരംഭിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രഗത്ഭരായ സംവിധായകർ, ഒപ്പം ആഗോള തലത്തിൽ ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ നിർമ്മിക്കുക എന്നുള്ളതാണ് എന്റെ ശ്രമം.


നിർമ്മാതാവ്  എസ്.ശശികാന്തിന്റെ വാക്കുകൾ ഇങ്ങനെ - "എന്റെ പ്രിയ സുഹൃത്ത് റാമിനൊപ്പം 'നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസി'നായി പങ്കാളിയാകുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. സ്വദേശീയമായ ഹൊറർ-ത്രില്ലർ സിനിമകൾ ലോകത്തിലേക്ക് കൊണ്ടുപോകാനുള്ള ആവേശകരമായ അവസരമാണിത്. YNOTൽ പ്രവർത്തിച്ചതിന്റെ അനുഭവം കൂടി ചേരുന്നതോടെ കഥപറച്ചിലിലെ പുതുമകളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കഴിയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.