RDX Movie: സീൻ മോനെ! നീരജ് എഴുതി ആലപിച്ച ആർഡിഎക്സിലെ രണ്ടാമത്തെ ​ഗാനം എത്തുന്നു

കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 08:37 PM IST
  • ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നീരജ് മാധവ് തന്നെ എഴുതി ആലപിക്കുന്ന ​ഗാനമാണ് നാളെ എത്തുക.
  • ആർസീ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്.
  • നാളെ വൈകിട്ട് 5 മണിക്കാണ് ​ഗാനം പുറത്തുവിടുക.
RDX Movie: സീൻ മോനെ! നീരജ് എഴുതി ആലപിച്ച ആർഡിഎക്സിലെ രണ്ടാമത്തെ ​ഗാനം എത്തുന്നു

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും. സീൻ മോനെ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നീരജ് മാധവ് തന്നെ എഴുതി ആലപിക്കുന്ന ​ഗാനമാണ് നാളെ എത്തുക. ആർസീ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്കാണ് ​ഗാനം പുറത്തുവിടുക.

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആക്ഷനൊപ്പം മലയാളി പ്രേക്ഷകർ കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ചിത്രത്തിൻ്റെ ട്രെയിലർ ശ്രദ്ധ നേടി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്.

Also Read: RDX Trailer: തകർപ്പൻ ആക്ഷനുമായി മൂവർ സംഘമെത്തുന്നു; 'ആർഡിഎക്സ്' ട്രെയിലർ പുറത്ത്, റിലീസ് ഓണത്തിന്

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News