ആറേമുക്കാൽ മിനിട്ടിൽ ആഴത്തിൽ ചിന്തിപ്പിച്ചൊരു ഷോട്ട് ഫിലിം ``ലൈവ്``
ലോക് ഡൗൺ കാലത്ത് ഗൂഗിൾ ഡുവോ ഉൾപ്പെടെയുള്ള വീഡിയോ കോൺഫറൻസിങ് സോഫ്റ്റുവയറുകൾ വഴിയാണ് ഷോർട്ട് ഫിലിമിൻ്റെ ചിത്രീകരണം നടത്തിയത്
കോതമംഗലം: സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം പ്രമേയമാക്കി ഓൺലൈൻ പ്ളാറ്റ്ഫോമുകളിലൂടെ തയ്യാറാക്കിയ ലൈവ് എന്ന ഷോട്ട് ഫിലിമിന് മികച്ച പ്രേക്ഷക പിന്തുണ. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയും മുവാറ്റുപുഴ നിർമല കൊളേജിലെ മൂന്നാം വർഷ ബിരുധ വിദ്യാർത്ഥിയുമായ ബിജിത്ത് കെ.ബിജു കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ലൈവ് എന്ന ഷോട്ഫിലിം ആണ് വലിയ പ്രേക്ഷക പ്രീതി നേടുന്നത്.
ലോക് ഡൗൺ കാലത്ത് ഗൂഗിൾ ഡുവോ ഉൾപ്പെടെയുള്ള വീഡിയോ കോൺഫറൻസിങ് സോഫ്റ്റുവയറുകൾ വഴിയാണ് ഷോർട്ട് ഫിലിമിൻ്റെ ചിത്രീകരണം നടത്തിയത്.മൊബൈൽ ക്യാമറകളുടെ സഹായത്തോടെ നടത്തിയ ചിത്ര നിർമാണം അതുകൊണ്ടുതന്നെ സീറോ ബജറ്റ് സിനിമയെന്ന വിശേഷണമാണ് നേടുന്നത്.
ALSO READ : 'ദി ഫാമിലി മാൻ 2' നിരോധിക്കണമെന്ന് തമിഴ്‌നാട് സർക്കാർ തമിഴ് സംസ്കാരത്തെ വ്രണപ്പെടുത്തുമെന്ന് ആശങ്ക
സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം പ്രമേയമാക്കിയതിലൂടെ,ചിത്രം സമ്പൂർണ ടെക്കി സിനിമ എന്ന വിശേഷണങ്ങളും നേടുന്നുണ്ട്.6.44 മിനിട്ടുകൊണ്ട് സൈബർ ഇടത്തിലെ സ്ത്രീ സുരക്ഷ എന്ന സങ്കീർണമായ വിഷയം ഗൗരവത്തോടെ അവതരിപ്പിച്ച് കൈയടി നേടുകയാണ് സിനിമാ സംവിധായകൻ.
നാല് കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രത്തിൽ സംവിധായകൻ ബിജിത്ത് കെ.ബിജു, സൈത്യ,മായ, സനൽ ദാസ് എന്നിവരാണ് അഭിനയിക്കുന്നത്. അസിസ്റ്റൻറ് ഡയറക്ടറായി ശ്രീധിൻ കൃഷ്ണയും അണിയറയിൽ ഉണ്ട്. ചേക്ക് മൊബൈൽ സീരീസ് യൂട്യൂബിലൂടെ റിലീസ് ചെയ്ത ഷോട്ട് ഫിലിം അഞ്ച് ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. സംവിധായകൻ ബിജിത്തിൻ്റെ അഞ്ചാമത് ഷോട്ട് ഫിലിം ആണ് ലൈവ് ഷോട്ട് ഫിലിം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...