തിയേറ്ററുകളിൽ വൻ വിജയം നേടിയ, പ്രേക്ഷക മനസ് കീഴടക്കിയ നെയ്മർ ഒടിടിയിലെത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് നെയ്മറിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഓ​ഗസ്റ്റ് 8 മുതൽ ചിത്രം ഡിസ്നി ​ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും. 2018 പോലൊരു ചിത്രത്തിനൊപ്പം റിലീസ് ചെയ്തിട്ടും 50ൽ അധികം ദിവസം തിയേറ്ററുകൾ കീഴടക്കിയ ചിത്രമാണിത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം നെയ്മർ എന്ന നായ തന്നെയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ ​ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  പശ്ചാത്തല സം​ഗീതം ഒരുക്കിയത് ​ഗോപി സുന്ദർ ആണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും ഒരുക്കിയത്. പദ്മ ഉദയ് ആണ് നിർമ്മാതാവ്.



ബ്രസീൽ ഫുട്ബോൾ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളർത്തുനായയാണ് സിനിമയിലെ 'നെയ്മർ'. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്പൻ. അയൽ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴിയെ ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങൾ മാത്രം. സിനിമ കണ്ടവർ ഇപ്പോൾ നെയ്മറിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുകയാണ്. തീർത്തും പ്രെഡിക്ടബിൾ ആയിട്ടുള്ള കഥയാണെങ്കിൽ പോലും വളരെ മനോഹരമായി ഇമോഷൻസ് കൺവേ ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നെയ്മർ എന്ന നായ തന്നെയാണ് മികച്ച നടൻ.


Also Read: Dhanush D51 Announced: ധനുഷ് - ശേഖർ കമ്മൂല ചിത്രം #D51 അനൗൺസ് ചെയ്തു


എൺപത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവർത്തകർ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചത്. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


മലയാളം - തമിഴ് പശ്ചാത്തലത്തിൽ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ചത് ആദർശും പോൾസനും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂർ കലാസംവിധാനം നിർവഹിച്ച നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.