Neymar Movie Teaser : കളർഫുൾ ടീസറുമായി നെയ്മർ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
Neymar Movie Motion Teaser : വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്.
മാത്യു തോമസും നസ്ലീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നെയ്മറിന്റെ മോഷൻ ടീസർ പുറത്തുവിട്ടു. വളരെ കളർഫുൾ ടീസറാണ് പുറത്തുവിട്ടത്. ഇതൊരു കോമഡി എന്റെർറ്റൈനെർ ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്മാർ. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന് വൻ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം പൂർത്തീകരിച്ചിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ് . ചിത്രത്തിൽ ജോണി ആന്റണി, ഷമ്മി തിലകൻ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ് , തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സിനിമ ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഗീതവും പശ്ചാത്തല സംഗീതവും: ഷാൻ റഹ്മാൻ, ഛായാഗ്രഹണം : ആൽബി ആന്റണി
, തിരക്കഥ - സംഭാഷണം: ആദർശ് സുകുമാരൻ & പോൾസൺ സ്കറിയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഉദയ് രാമചന്ദ്രൻ, എഡിറ്റർ: നൗഫൽ അബ്ദുള്ള, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ക്രിയേറ്റീവ് ഡയറക്ടർ: മാത്യൂസ് തോമസ് പ്ലാമൂട്ടിൽ, കലാസംവിധാനം: നിമേഷ് എം താനൂർ, നായ്ക്കളുടെ പരിശീലകൻ: എ പാർത്ഥസാരഥി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, വരികൾ: വിനായക് ശശികുമാർ, വേഷം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, പ്രൊഫ. കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിന്റോ സ്റ്റീഫൻ, അസോ. സംവിധായകൻ: നവനീത് ശ്രീധർ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, DI: കളർ പ്ലാനറ്റ് സ്റ്റുഡിയോ, VFX: DTM ലവൻ കുസൻ, സ്റ്റിൽ: ജെസ്റ്റിൻ ജെയിംസ്, PRO : ദിനേശ് & ശബരി , ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മോഷൻ ടീസർ: ശരത് വിനു, മോഷൻ ടീസർ എഡിറ്റർ: സുധി മാഡിസൺ, ഡിജിറ്റൽ പിആർ: പിക്സൽബേർഡ്, ഓൺലൈൻ പ്രമോഷൻ : വൈശാഖ് & യെല്ലോ മങ്കിസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...