കാർത്തികേയ 2ന്റെ വമ്പൻ വിജയത്തിന് ശേഷം നിഖിന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം തീയേറ്ററുകളിലേക്ക് എത്തുകയാണ്. ഭരത്തിന്റെ ആർക്കും അറിയാത്ത ജീവിതമാണ് സിനിമ സംസാരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ജൂൺ 29ന് തീയേറ്ററുകളിലെത്തും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിങ്കൾ പൂവിൻ ഇതളുകൾ'; 'പാച്ചുവും അത്ഭുതവിളക്കും' ചിത്രത്തിലെ വീഡിയോ ​ഗാനം


നിഖിലിന്റെ ചിത്രമായ സ്പൈ ബഹുഭാഷ റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമ്മിക്കുന്നത്.  ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.  ചിത്രം വേനൽക്കാലത്ത് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. "നിങ്ങൾ എനിക്ക് രക്തം തരു.. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇന്നും നിഗൂഢമാണ്. ഈ കഥയാണ് സ്പൈയിലൂടെ പറയുന്നത്.  സാധാരണയായ സ്പൈ ത്രില്ലർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ഈ സിനിമ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ചില ഗ്ലിമ്പ്സസ്‌ വൻ സ്വീകാര്യത നേടി. 


Also Read: Kuber Dev Favourite Zodiac: കുബേരന്റെ കൃപയാൽ ഈ 3 രാശിക്കാർക്ക് ലഭിക്കും കോടീശ്വരയോഗം, ലഭിക്കും ബമ്പർ നേട്ടങ്ങൾ! 


 


ഇപ്പോഴിതാ സിനിമയുടെ നോൺ തീയറ്റർ റൈറ്റ്‌സ് വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്. നോൺ തീയേറ്റർ റൈറ്റ്‌സ് ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.  നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണിത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 


Also Read: Hans Rajayoga: വ്യാഴം മേട രാശിയിൽ സൃഷ്ടിക്കും ഹൻസ് രാജയോഗം; ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണ കാലം! 


ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ മേനോനാണ്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമ്മാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.  സിനിമാറ്റോഗ്രഫി-വംസി പച്ചിപുലുസു, എഴുത്ത്: അനിരുദ്ധ് കൃഷ്‌ണമൂർത്തി, പിആർഒ - ശബരി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.