Hans Rajayoga: വ്യാഴം മേട രാശിയിൽ സൃഷ്ടിക്കും ഹൻസ് രാജയോഗം; ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!

Guru Uday 2023 in Aries: ദേവഗുരു വ്യാഴം മേടരാശിയിൽ സ്മക്രമിക്കുകയും ശേഷം ഉദിക്കുകയും ചെയ്തതിനെ തടുർന്ന് ഹൻസ് രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഹൻസ് രാജയോഗം ചില ആളുകൾക്ക് അപാരമായ സമ്പത്തും സന്തോഷവും നൽകും.

Hans Rajayoga 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സൂര്യന്റെ അടുത്ത് എത്തുമ്പോൾ അത് ശരിക്കും അസ്തമന അവസ്ഥയിലാകും.  അതായത് അതിന്റെ ശക്തികൾ ദുർബലമാകും. അതുകൊണ്ടാണ് ഗ്രഹങ്ങളുടെ അസ്തമനം നല്ലതായി കണക്കാക്കാത്തത്. എന്നാൽ ചിലപ്പോൾ ഗ്രഹങ്ങൾ അസ്തമിച്ചാലും ചിലരെ ഭാഗ്യവാന്മാരാക്കുന്നു

1 /4

ഏപ്രിൽ 22 ന് വ്യാഴം സംക്രമിച്ച് മേടരാശിയിൽ പ്രവേശിച്ചു ശേഷം ഏപ്രിൽ 27 ന് വ്യാഴം ഉദിച്ചു. നേരത്തെ വ്യാഴം മീന രാശിയിലായിരുന്നു. വ്യാഴത്തിന്റെ ഉദയം മൂലം ചില രാശിക്കാരുടെ ജാതകത്തിൽ ഹൻസ് രാജയോഗം രൂപപ്പെടുന്നുണ്ട്. പഞ്ച മഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് ഹൻസ് രാജയോഗം, അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ യോഗം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമാണെന്ന് നമുക്ക് നോക്കാം.

2 /4

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഹൻസ് രാജയോഗം വളരെയധികം ഭാഗ്യം നൽകും. നിങ്ങളുടെ ജോലികൾ നന്നായി നടക്കും.  ജോലിയിൽ പ്രശംസ നേടും. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും. വ്യവസായികൾക്ക് ലാഭം ഉണ്ടാകും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും. ചിലരുടെ വിദേശയാത്രാ സ്വപ്നം സഫലമാകും.

3 /4

ധനു (Sagittarius): ഹൻസ് രാജയോഗം ഈ രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. പെട്ടെന്നുള്ള ധനലാഭമുണ്ടാകും കിട്ടാനുള്ള പണം തിരികെ ലഭിക്കും. ബിസിനസ്സിൽ നിക്ഷേപിക്കുന്ന പണത്തിന് നല്ല ലാഭം ലഭിക്കും.കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. വസ്തു വാങ്ങുക എന്ന സ്വപ്നവും സഫലമാകും.

4 /4

മീനം (Pisces): ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇവർ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ഇതോടൊപ്പം ഏറെ നാളായി മുടങ്ങികിടന്നിരുന്ന പണി വീണ്ടും തുടങ്ങും. വ്യാപാരം, തൊഴിൽ എന്നിവയിലും ലാഭം ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണയുണ്ടാകും എങ്കിലും ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola