`അന്ന് മോളെ എന്ന് വിളിച്ച് ആദ്യം ഓടിവന്നത് ദിലീപേട്ടനായിരുന്നു`...
1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി.
1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി.
നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായി 1983ല്‍ വേഷമിട്ട നിക്കിയ്ക്ക് ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.
'സങ്കടം സഹിക്കാനാകുന്നില്ല' -സുഷാന്തുമായുള്ള ചാറ്റ് പുറത്ത് വിട്ട് നടി
അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് താരം അവസാനമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിലവില്‍ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് നിക്കി.
'ഇവന്‍ മര്യാദരാമന്‍' എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി തിളങ്ങിയ നിക്കി ലൊക്കേഷനില്‍ തനിക്കുണ്ടായ ഒരനുഭവം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഷൂട്ടിംഗിനിടെ തെന്നി വീണ തന്റെ അരികിലേക്ക് മോളൂവെന്ന് വിളിച്ച് ആദ്യം ഓടിവന്നത് ദിലീപേട്ടനായിരുന്നു എന്നാണ് താരം പറയുന്നത്.
ലൂസിഫര്‍ തെലുങ്കിലേക്ക്... പ്രിയദര്‍ശിനിയാകാന്‍ സുഹാസിനി!!
തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചിരുത്തിയതും കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചതും ദിലീപാണ് എന്നും താരം പറഞ്ഞു. കൂടാതെ, ദിലീപേട്ടന് തന്നോട് വളരെയധികം സ്നേഹമാണെന്നും മോള് എന്നല്ലാതെ മറ്റൊന്നും തന്നെ വിളിക്കാറില്ലെന്നും താരം പറയുന്നു. എല്ലാവരോടും വളരെ സ്നേഹത്തോടെ മാത്രം പെരുമാറുന്ന വ്യക്തിയാണ് ദിലീപെന്നും ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി.