അന്തരിച്ച ബോളിവുഡ് ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതുമായുള്ള വാട്സ്ആപ് ചാറ്റ് പങ്കുവച്ച് നടി.
നടിയും നര്‍ത്തകിയുമായ ലോറെന്‍ ഗോട്ടലിബാണ് സുഷാന്തുമായി നടത്തിയ വാട്സ്ആപ് (WhatsApp) ചാറ്റ് പുറത്ത് വിട്ടിരിക്കുന്നത്. 2016-ല്‍ ഇരുവരും നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഷാന്തുമായുള്ള ഈ ചാറ്റ് കാണുമ്പോള്‍ ഹൃദയം തകരുകയാണെന്നും സങ്കടം സഹിക്കാനാകില്ലെന്നും താരം വെളിപ്പെടുത്തുന്നു.
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനം നേടി അംബാനി
സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്ന ഗോട്ടലിബിനെ സുഷാന്ത് (Sushant Singh Rajput) ചാറ്റില്‍ പ്രോഹത്സാഹിപ്പിക്കുകയും തന്‍റെ കഴിവില്‍ വിശ്വസിക്കാന്‍ അവശ്യപ്പെടുകയും ചെയ്യുകയാണ്. ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമാണ് ഇരുവരുടേയും സംഭാഷണം.
പുറത്ത് നിന്നും വന്നവരായതിനാല്‍ തങ്ങള്‍ ഇരുവരും തമ്മില്‍ നല്ല ആത്മബന്ധമായിരുന്നു എന്നാണ് ലോറന്‍ പറയുന്നു. ശരാശരി സൗന്ദര്യവും കഴിവു൦ തനിക്ക് ഇതെല്ലാം സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇതെല്ലാം സാധിക്കുമെന്ന് സുഷാന്ത് പറയുന്നു.
മരുന്നിന് പണമില്ല, അമ്മയില്‍ അംഗത്വം വേണമെങ്കില്‍ ഒന്നര ലക്ഷം രൂപ നല്‍കണം -മോളി കണ്ണമാലി
താൻ വിചാരിച്ചതിലും വളരെയധികം കഴിവുകളുള്ള ആളാണ് സുഷാന്തെന്ന് ലോറന്‍ പറയുമ്പോള്‍ എനിക്ക് ചുറ്റുമുള്ളവര്‍ സാധാരണക്കാരായതിനാല്‍ താനും നല്ലവനാണ് എന്നാണ് ഇതിന് വിനയപൂര്‍വ്വം സുഷാന്ത് മറുപടി നല്‍കിയത്.
വളരെയധികം സ്നേഹവും കരുതലുമുള്ള ആളാണ് സുഷാന്തെന്നു എല്ലാവരും അറിയാന്‍ വേണ്ടിയാണു താന്‍ ഈ ചാറ്റ് പുറത്തു വിടുന്നതെന്നാണ് ലോറന്‍ പറയുന്നത്. ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ സുഷാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.