മഴ വരും മുന്‍പ് ഞങ്ങളിതൊന്നു തീര്‍ത്തോട്ടെ... വൈറലായി നിത്യയുടെ ഡാന്‍സ്
ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താഹ സംവിധാനം ചെയ്ത പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മരിയ താരമാണ് നിത്യാ ദാസ്.
ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താഹ സംവിധാനം ചെയ്ത പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മരിയ താരമാണ് നിത്യാ ദാസ്.
2001ല്‍ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പര്‍ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്നിരുന്നു. ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.
പിന്നീടങ്ങോട്ട് കണ്മഷി, സൂര്യ കിരീടം, ബാലേട്ടന്‍ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ. 2007ലാണ് നിത്യ അവസാനമായി സിനിമയില്‍ അഭിനയിച്ചത്.
ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...
ശേഷം, ചില സീരിയലുകളില്‍ സജീവമായിരുന്ന നിത്യ മകന്‍റെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകന്‍ നമന്‍ സിംഗ് ജംവാളിന്‍റെ ജനനം. സിനിമാ-സീരിയല്‍ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളിലെ സ്ഥിര സാന്നിധ്യമാണ് നിത്യ.
തന്‍റെ ഫിറ്റ്നസ് വീഡിയോകളും കുട്ടികളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന നിത്യയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക്ടൌണില്‍ ഒന്നും ചെയ്യാനില്ലാതെ നൃത്തം ചെയ്യുന്ന തന്‍റെയും മകളുടെയും വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഇനി അല്പം മീന്‍ കച്ചവടമാകാ൦, ധര്‍മ്മജന്‍റെ ഫിഷ് ഹബ്ബില്‍ 'കട'ക്കാരനായി പിഷാരടി...
ബോളിവുഡ് ചലച്ചിത്ര ഗാനം 'ഉടി ഉടി ജാ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. 'മഴ വരുന്നതിനു മുന്‍പ് ഡാന്‍സ് തീര്‍ക്കട്ടെ' -എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിത്യയും മകള്‍ നൈനയും ചേര്‍ന്ന് പങ്കുവയ്ക്കാറുള്ള ടിക് ടോക് വീഡിയോകള്‍ ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടാറുണ്ട്.
ഫ്ലൈറ്റ് സ്റ്റുവര്‍ട്ടും കാശ്മീര്‍ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭര്‍ത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007 ജൂണ്‍ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകള്‍ നൈന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.