പറക്കും തളിക എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നിത്യ ദാസ്. ഒരു ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നിത്യ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പള്ളിമണി. സൈക്കോ ഹൊറർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ് പള്ളിമണി. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പ്രേക്ഷകരെ ആകാംക്ഷയും ഒപ്പം ഭയവും നിറയ്ക്കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്വേത മേനോൻ കൈലാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അനിയൻ ചിത്രശാലയാണ്. സജീഷ് താമരശേരിയാണ് ആര്‍ട് ഡയറക്ടര്‍. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ടാണ്. നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവിയാണ് സം​ഗീതം നൽകിയിരിക്കുന്നത്. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



Also Read: Ayisha Movie : "ആയിഷ...ആയിഷ..."; മഞ്ജുവാര്യർ ചിത്രം ആയിഷയിലെ ആദ്യ ഗാനമെത്തി


 


2001ൽ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നിത്യ ദാസിന്റെ അരങ്ങേറ്റം. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് കൺമഷി, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സൂര്യകിരീടമാണ് നിത്യ ഒടുവിലായി അഭിനയിച്ച ചിത്രം. 2007ലാണ് ചിത്രം പുറത്തിറങ്ങിയത്. നിരവധി സീരിയലുകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. 2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈനയും നമനുമാണ് നിത്യയുടെ മക്കൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.