തൻറെ വിവാഹ വാർത്തകൾക്കെതിരെ പ്രതികരിച്ച് നടി നിത്യ മേനൻ രംഗത്തെത്തി. നിത്യ മേനൻ മലയാള സിനിമ രംഗത്തെ ഒരു നടനുമായി പ്രണയത്തിലാണെന്നും, വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ ഇത് സത്യമല്ലെന്നും ഉടനെ വിവാഹിതയാകില്ലെന്നും നടി ഫേസ്‌ബുക്ക് വീഡിയോയിലൂടെ അറിയിക്കുകയായിരുന്നു. വാർത്തകൾക്ക് വേണ്ടി ആരോ എഴുതി ഉണ്ടാക്കിയത് മാത്രമാണ് ഈ കഥയെന്നും നിത്യ മേനൻ തന്റെ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ആരോ എഴുതി ഉണ്ടാക്കിയ വാർത്ത ബാക്കി മാധ്യമങ്ങൾ കൂടി ഏറ്റെടുക്കുകയായിരുന്നുവെന്നും നിത്യ പറഞ്ഞു.  കൂടാതെ അഭിനയത്തിൽ നിന്ന് ഇടയ്ക്ക് മാറി നിന്നത് പോലെ തന്നേ വീണ്ടും മാറി നിൽക്കുമെന്നും. തനിക്ക് അത് അത്യാവശ്യമാണെന്നും നിത്യ മേനൻ പറഞ്ഞു. കഴിഞ്ഞ ഒരു വര്ഷം മുഴുവൻ താൻ ജോലി ചെയ്യുകയായിരുന്നുവെന്നും നിത്യ പറഞ്ഞു. കൂടാതെ വിവാഹ സംബന്ധിച്ച കാര്യങ്ങൾ ഇനി വിളിച്ച് അന്വേഷിക്കേണ്ടയെന്നും, ഇപ്പോഴൊന്നും വിവിവാഹം ഉണ്ടാകില്ലെന്നും നടി തന്റെ വീഡിയോയിൽ പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിത്യ മേനന്റെ വാക്കുകൾ 


ഞാൻ ഇപ്പോൾ വിവാഹിതയാകുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഞാൻ ഇപ്പോൾ ഈ അവസാനം ഉപയോഗിക്കുന്നത്. ഇത് ആരോ എഴുതിയുണ്ടാക്കിയ ഒരു വാർത്ത മാത്രമാണ്. നിലവിൽ അങ്ങനെയുള്ള പ്ലാനുകൾ ഒന്നും തന്നെയില്ല, അങ്ങനെ ആരുമില്ല.  ബോറടിച്ചിരുന്ന ആരോ എഴുതിയുണ്ടാക്കിയ ഒരു വാർത്ത അതിന്റെ വാസ്തവം അന്വേഷിക്കാതെ ബാക്കി മാധ്യമങ്ങൾ കൂടി ഏറ്റെടുക്കുകയായിരുന്നു.  എന്നാൽ ഞാനിനിയും എന്റെ സിനിമ ജീവിതത്തിൽ നിന്ന് ബ്രേക്കുകൾ എടുക്കും. എനിക്ക് അത് അത്യാവശ്യമാണ്. ഞാൻ അങ്ങനെയുള്ള ഒരാളാണ്. മിക്ക അഭിനേതാക്കളും ങ്ങനെ തന്നെയാണ്. ഇടവേളകൾ ഇല്ലാതെ ഒരു റോബോട്ടിനെ പോലെ പണിയെടുക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. 


ALSO READ: Thiruchitrambalam: 'ശോഭന'യായി നിത്യ മേനോൻ; ധനുഷിന്റെ തിരുചിത്രമ്പലത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്


കഴിഞ്ഞ ഒരു വർഷം എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നു. ഈ ഒരു വര്ഷം ഞാൻ എല്ലാ ദിവസവും ജോലി ചെയ്യുകയായിരുന്നു. ലോക് ഡൗൺ കാരണം മുടങ്ങി കിടന്ന നിരവധി ജോലികൾ ഈ ഒരു വര്ഷം കൊണ്ട് പൂർത്തിയാക്കി. അതിനാൽ തന്നെ എന്റെ 5, 6 സിനിമകൾ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. അത് ഒരു സന്തോഷം തരുന്ന വാർത്തയുമാണ്.   വിശ്രമമില്ലാതെ ജോലി ചെയ്തത് കൊണ്ട് തന്നെ ഇപ്പോൾ എനിക്ക് ഒരു ബ്രെക്ക് അത്യാവശ്യമാണ്.  എന്റെ കാലിന്റെ പരിക്ക് ഭേദമായിട്ടുണ്ട്. എനിക്ക് നടക്കാനും സാധിക്കുന്നുണ്ട്. കൂടാതെ ഈ സമയം ഞാൻ ആസ്വദിക്കുക കൂടിയാണ്. എന്റെ അവധിക്കാലം ആരംഭിച്ചു. എന്റെ എല്ലാ സിനിമകളും പൂർത്തിയായതിന് ശേഷമാണ് പരിക്ക് ഉണ്ടായത് എന്നതിനാൽ ഞാൻ ഇപ്പോൾ ഈ സമയം വളരെയധികം ആസ്വദിക്കുന്നുണ്ട്. കുറച്ചുനാൾ യാത്രകളും മറ്റും ചെയ്‌തത്‌, എന്റെ ബാറ്ററി ഒക്കെ റീചാർജ് ചെയ്ത ഞാൻ ഉടൻ തിരികെയെത്തും. എന്റെ വിവാഹം ഉടൻ ഉണ്ടാകില്ല അതിനാൽ തന്നെ അതിനെ കുറിച്ച് ചോദിക്കാൻ എന്നെ വിളിക്കേണ്ട. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.