തലയിൽ മയിൽപ്പീലി കിരീടം, മേനി നിറയെ ആഭരണങ്ങൾ, മുഖത്ത് പ്രസന്നമായ പുഞ്ചിരി, നിതീഷ് ഭരദ്വാജ് എന്നു കേൾക്കുമ്പോൾ ചിലരുടേയെങ്കിലും മനസ്സിലേക്ക് ഓടിയെത്തുന്ന രൂപമാണ് ഇത്. ഇന്റർനെറ്റോ ഫോണൊ കേബിൾ കണക്ഷനോ ഒന്നുമില്ലാത്ത കാലത്ത് ഇതിനെല്ലാം പകരക്കാരാനായി ആളുകളുടെ ഏക വിനോദമായിരുന്നു ദൂരദർശൻ. അതിൽ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതം സീരിയലിൽ കൃഷ്ണനായാണ്  ബോളിവുഡ് നടനായ നിതീഷ് ആളുകൾക്കിടയിൽ സുപരിചിതനാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പലരുടേയും ബാല്യകാലത്തെ മധുര സ്മരണകളിൽ ഒന്നാണ് ദൂരദർശനും മഹാഭാരതം സീരിയലും. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നിതീഷ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. പല കാര്യങ്ങളിലും നടൻ തന്റെ അഭിപ്രായം തുറന്നു പറയാറുണ്ട്. അത്തരത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കാനിരിക്കുന്ന വേളയിൽ മധുരയിലെ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്.


ALSO READ: 'മലൈക്കോട്ടൈ വാലിബൻ എനിക്ക് വേണ്ടി എഴുതിയ സിനിമ അല്ല, അതിലേക്ക് എന്നെ കാസ്റ്റ് ചെയ്തതാണ്'; മോഹൻലാൽ


അയോദ്ധ്യയിലെ രാമക്ഷേത്രം സ്വതന്ത്രമായതുപോലെ മധുരയിലെ ശ്രീകൃഷ്ണ ക്ഷേത്രവും സ്വതന്ത്രമാക്കണം എന്നാണ് താരം ആവശ്യപ്പെടുന്നത്. ഭ​ഗവാന് വേണ്ടി നമ്മൾ അവകാശം ചോദിച്ചാൽ അതിൽ എതിർക്കേണ്ട ആവശ്യമില്ലെന്നും നിതീഷ് പറയുന്നു. ജീവിതത്തിലെ ചില മൂല്യങ്ങൾ ഓർമ്മിപ്പിക്കാനാണ് ഓരോ അവതാരങ്ങളും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആളുകൾ മ​ഹാഭാരതം മുഴുവൻ ഓർമ്മിപ്പിക്കണമെന്നാണ് പറയാറുള്ളത്. എന്റെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുമ്പോൾ ഞാൻ ഭ​ഗവാനിൽ ആണ് അഭയം പ്രാപിക്കുന്നത്.


നിങ്ങൾക്ക് രാമനെയാണോ? കൃഷ്ണനെയാണോ ഇഷ്ടം എന്നതിൽ പ്രസക്തിയില്ല. ഓരോ ജന്മസ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആദർശങ്ങൾ സ്ഥാപിക്കാൻ ഉള്ളതാണ് മഹാന്മാരുടെ ജന്മസ്ഥലങ്ങൾ. അത് സ്വതന്ത്രമാക്കണം. ചിലയിടങ്ങളിൽ രാമനായും ചിലയിടങ്ങളിൽ കൃഷ്ണനായും ജീവിക്കേണ്ടി വരുമെന്നും നടൻ പറഞ്ഞു. നടന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്. ജനുവരി 22നാണ് അയോദ്ധ്യയിലെ രമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുന്നത്. പ്രധാനമന്ത്രി നരേന്ത്ര മോദിയടക്കം ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും.