Nitya Menen : `അസൂയ കുറച്ചെങ്കിലും കാണിക്കുന്നത് നടന്മാർ, നടിമാരല്ല`; നിത്യ മേനൻ
Nithya Menen Interview : നടിമാരിൽ നിന്ന് തനിക്ക് ഒരിക്കലും അസൂയ നിറഞ്ഞ പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ലെന്നും നടിമാർ പരസ്പരം അംഗീകരിച്ചും പ്രോത്സാഹിസിപ്പിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും നിത്യ പറഞ്ഞു.
സിനിമയിൽ കുറച്ചെങ്കിലും അസൂയ കാണിക്കുന്നതായി തോന്നിയിട്ടുള്ളത് നടന്മാർ മാത്രമാണെന്നും, നടികൾ എപ്പോഴും പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് താൻ കണ്ടിട്ടുള്ളതെന്നും നിത്യ മേനൻ. തനിക്ക് പലപ്പോഴും അസൂയ നിറഞ്ഞ പെരുമാറ്റം ഉണ്ടായതായി തോന്നിയിട്ടുള്ളതും നടന്മാരിൽ നിന്നാണെന്ന് നിത്യ പറഞ്ഞു. വണ്ടർ വുമൺ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉള്ള ഫിലിം കമ്പാന്യന്റെ അഭിമുഖത്തിലാണ് നിത്യ ഇത് പറഞ്ഞത്. നടിമാരിൽ നിന്ന് തനിക്ക് ഒരിക്കലും അസൂയ നിറഞ്ഞ പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ലെന്നും നിത്യ പറഞ്ഞു. നടിമാർ പരസ്പരം അംഗീകരിച്ചും പ്രോത്സാഹിസിപ്പിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും നിത്യ പറഞ്ഞു.
കൂടാതെ ഈ ഫീൽഡിൽ അനുഭവിക്കുന്ന പ്രശ്‍നങ്ങളും മറ്റുംനടിമാർക്ക് പെട്ടെന്ന് മനസിലാകുമെന്നും നിത്യ പറഞ്ഞു. ഒട്ടുമിക്ക നടിമാരും സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് വന്നവർ ആണെന്നും അതിനാൽ തന്നെ അവർക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ പെട്ടെന്ന് മനസിലാക്കാൻ സഹിക്കുമെന്നും നിത്യ അഭിപ്രായപ്പെട്ടു. നിത്യ മേനന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വണ്ടർ വുമൺ. ആഗോള ഡിജിറ്റൽ പ്രീമിയർ ആയി സോണി ലീവിൽ ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കൂട്ടം ഗർഭിണികൾ ഒരു സ്ഥലത്ത് ഗർഭകാല ക്ലാസുകൾക്ക് എത്തുന്നതും, അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെടുന്നതും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം.
പാർവ്വതി തിരുവോത്തും നിത്യ മേനനും സയനോരയും ഒക്കെ ഇൻസ്റ്റാഗ്രാമിൽ പ്രെഗ്‌നൻസി കിറ്റിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചിത്രത്തെ കുറിച്ച് ആദ്യം പ്രേക്ഷകരോട് പറഞ്ഞത്. സൊ ദി വണ്ടർ ബിഗിൻസ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. അഞ്ജലി മേനോന്റെ നാലാമത്തെ ചിത്രമാണ് വണ്ടർ വിമൺ. മഞ്ചാടി, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവയാണ് അഞ്ജലി മേനോന്റെ മറ്റ് ചിത്രങ്ങൾ. നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വണ്ടർ വിമണിനുണ്ട്. ആർഎസ്വിപി മൂവീസിന്റെയും ഫ്ലയിംഗ് യൂണികോൺ എന്റർടെയ്‌മെന്റിന്റെയും ബാനറിലാണ് ചിത്രം എത്തിയിരിക്കുന്നത്. റോണി സ്ക്രൂവാലയും ആഷി ദുവാ സാറയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ എക്സിക്യൂറ്റീവ് പ്രൊഡ്യൂസർ അഞ്ജലി മേനോൻ തന്നെയാണ്. അസോസിയേറ്റ് പ്രൊഡ്യൂസർ: (Rsvp) പാഷൻ ജല് , അസോസിയേറ്റ് പ്രൊഡ്യൂസർ: (ഫ്യൂ) ഉത്കർഷ് ടോപിവാല, ഛായാഗ്രഹണം: മനേഷ് മാധവൻ, എഡിറ്റർ: പ്രവീൺ പ്രഭാകർ
പ്രൊഡക്ഷൻ ഡിസൈനർ: അരവിന്ദ് അശോക് കുമാർ,കോസ്റ്റ്യൂം ഡിസൈനർ: പമ്പ ബിശ്വാസ്,സംഗീതം: ഗോവിന്ദ് വസന്ത,വരികൾ: അഞ്ജലി മേനോൻ, അഗ്യത്മിത്ര,ഗായകർ: കീർത്തന വൈദ്യനാഥൻ, സയനോര ഫിലിപ്പ്, ഹനിയ നഫീസ,മേക്കപ്പ്: കിരൺ സോണി,സൗണ്ട് ഡിസൈനർ & മിക്സിംഗ് എഞ്ചിനീയർ: ശ്രീ രാജകൃഷ്ണൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ : (Rsvp) പാഷൻ ജല്, സോണിയ കൻവാർ, മഹർഷ് ഷാ, സനയ ഇറാനി സൊഹ്‌റാബി,വിതരണ മേധാവി: (Rsvp) ജീവൻ ജോഷി,അസിസ്റ്റന്റ് ക്രിയേറ്റീവ് പ്രൊഡ്യൂസർ: (Rsvp) ഹസനൈൻ ഹൂഡ,സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: (ഫ്യൂ) സാഹിൽ മെഹ്‌റ,ഫിനാൻസ് മേധാവി: (ലഫ്) വിനോദ് മേനോൻ,ലൈൻ പ്രൊഡ്യൂസർ: എൻപി പ്രകാശ്, സൗണ്ട് റെക്കോർഡിസ്റ്റ് (സമന്വയം) : അജയൻ അടാട്ട്, അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ദിവാകരൻ, ആദ്യ അസിസ്റ്റന്റ് ഡയറക്ടർ: നിഷ ചന്ദ്ര, അഖിൽ മോഹൻദാസ്, ഡയറക്ടറുടെ അസിസ്റ്റന്റ്: പൂജ രാജ്, ഡി കളറിസ്റ്റ്: റോബർട്ട് ലാങ് സിസിഐ ,Vfx ഡിജിറ്റൽ : ടർബോ മെയ്ഡ, ഇന്ത്യൻ പരിയാ ഫിലിംസ്,വിഷ്വൽ പ്രമോഷനുകൾ: പ്രൊമോഷോപ്പ്, തലക്കെട്ടും പബ്ലിസിറ്റി ഡിസൈനും : ജയറാം രാമചന്ദ്രൻ , ഓപ്പണിംഗ് ടൈറ്റിൽസ് : ശരത്വിനു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...