കിളിമഞ്ചാരോ കൊടുമുടി (Mount Kilimanjaro) കീഴടക്കി നടി നിവേദ തോമസ് (Nivetha Thomas). ആഫ്രിക്കയിലെ (Africa) ഏറ്റവും ഉയരം കൂടിയ ഈ കൊടിമുടി ടാൻസാനിയയിലാണ്. കൊടുമുടി കീഴടക്കിയ സന്തോഷം ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക (Indian Flag) പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ. "തിളങ്ങുന്ന മലനിര" എന്നാണ് കിളിമഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്. 1889 ഒക്ടോബർ 6-ന് ഹാൻ‍സ് മെയർ, ലുഡ്‌വിഗ് പുർട്ട്‌ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്. 


Also Read: Sanusha Santhosh : ചുണ്ടത്ത് സിഗ്രറ്റുമായി എത്തിയ ഫോട്ടോഷൂട്ടിന് ശേഷം സനുഷയുടെ പുത്തൻ ചിത്രങ്ങൾ കയ്യടി നേടുന്നു          


മലയാളിയായ നിവേദ തോമസ് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് നിവേദ സിനിമയിലേക്ക് എത്തുന്നത്. 2008ല്‍ ജയറാം, ഗോപിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. 


Also Read: Mohanlal - Shaji Kailas Alone : എലോണിന്റെ ചിത്രീകരണം പൂർത്തിയായി; പതിനെട്ട് ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് ഷാജി കൈലാസ്


അതേ വര്‍ഷം തന്നെ കുരുവി (Kuruvi) എന്ന തമിഴ് ചിത്രത്തില്‍ (Tamil Film) അഭിനയിച്ചു. 2011ല്‍ വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) കൂടെ ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ നായികയായി. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.