കുതിരപ്പുറത്തേറി നിവിന്‍ പോളിയും സണ്ണി വെയ്നും!
കുതിരപ്പുറത്ത് പാഞ്ഞുവരുന്ന നായകന്‍മാരെ നമുക്ക് പണ്ടേ കണ്ടു നല്ല പരിചയമാണ്. മലയാളത്തിലെ ഒരു വിധം സൂപ്പര്‍സ്റ്റാറുകള്‍ എല്ലാം പണ്ടു മുതല്‍ക്കേ കുതിരപ്പുറത്തു കയറി പാഞ്ഞുവന്നവരായിരുന്നു! മമ്മൂക്കയും ലാലേട്ടനുമെല്ലാം എത്രയെത്ര സിനിമകളില്‍ ഇങ്ങനെ വന്ന് നമ്മളെ പുളകം കൊള്ളിച്ചിട്ടുണ്ട്!
ഈ നിരയിലേയ്ക്കിതാ യുവനിരയിലെ സൂപ്പര്‍ഹീറോ നിവിന്‍പോളിയും! റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയിലാണ് പുതിയ നിവിന്‍ പോളിയെ നമുക്ക് കാണാനാവുക. ഇതിനുവേണ്ടി കളരിപ്പയറ്റ് പരിശീലിക്കുകയാണ് നായകന്‍ എന്ന് മുന്നേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കുതിരസവാരി കൂടി പഠിക്കുകയാണ് നിവിന്‍ എന്നാണ് പുതിയ വാര്‍ത്തകള്‍.ഉടുപ്പിയില്‍ അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ അസ്സലായി കുതിരയെ ഓടിക്കുന്ന നിവിനെ കാണാന്‍ പറ്റും എന്നാണ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ട് പറയുന്നത്.
നിവിനെ കൂടാതെ സണ്ണി വെയ്നും കളരിപ്പയറ്റ് പഠിക്കുന്നുണ്ട്. ഈ സിനിമയില്‍ കേശവന്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി വെയ്നാണ്.