ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ ​ഗ്യാരേജിൽ എത്തിച്ച് നിവിൻ പോളി. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നിവിൻ പോളി ‌വാഹനം സ്വന്തമാക്കിയത്. ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യു 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ലിറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറിൻ്റെ കരുത്ത് 18 എച്ച്പിയാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗത.


വരവായി ബോസ്സ്..! സ്റ്റൈലും മാസ്സും ഒത്തുചേർന്ന ലുക്കിൽ നിവിൻ പോളി


നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'രാമചന്ദ്രബോസ് ആൻഡ് കോ' എന്ന ചിത്രത്തിന്‍റെ  ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്.


എ പ്രവാസി ഹൈസ്റ്റ് എന്ന ടാ​ഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. മോഷണത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് ആൻഡ് കോ നിർമ്മിക്കുന്നത്.


ALSO READ: Corona Dhavan: 'വട്ടം വട്ടം ചുറ്റാതെ...' കൊറോണ ധവാനിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി; ചിത്രം നാളെ തിയേറ്ററുകളിലേക്ക്


നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ കൈകാര്യം ചെയ്തിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം.


ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.