Kochi : നിവിൻ പോളിയെ (Nivin Pauly) നായകനാക്കി രാജീവ് രവി (Rajeev Ravi) ഒരുക്കിയ തുറമുഖത്തിന്റെ (Thuramukham) പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ ഒടിടി റിലീസിന്റെ ഔദ്യോഗിക അറയിപ്പ് ഇന്ന് മെയ് ദിനത്തിൽ അറിയിക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ട്. എന്നാൽ മെയ് ദിനത്തിൽ തൊഴിലാളികൾക്കായുള്ള ആദരവറിയിച്ചു കൊണ്ടുള്ള പോസ്റ്ററായിരുന്നു പുറത്തിറക്കിയിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി 12 മണിക്ക് നിവിൻ പോളി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന് മാർട്ടിൻ ലൂഥർ കിങിന്റെ വാക്യമാണ് പോസ്റ്ററിന് അടികൂറിപ്പായി നൽകിയിക്കുന്നത്.


ALSO READ : Nivin Pauly ചിത്രം തുറമുഖം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ഇന്ന് അർധരാത്രി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് റിപ്പോർട്ട്


അതേസമയം ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിർമാതാവ് സുകുമാർ തെക്കെപ്പാട്ട് ഫേസ്ബുക്കിൽ ഈ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിട്ടുണ്ട്. മെയ് 13 ഈദിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് വീണ്ടും അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തിയറ്ററുകളെല്ലാം വീണ്ടും അടച്ചിട്ടതിനാൽ മുൻ നിശ്ചിയിച്ചിരുന്ന സിനിമകളുടെ റിലീസിങ് പ്രതിസന്ധിയിലായി. 




ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.