കൊച്ചി : വിവാദമായ ന്നാ താൻ കേസ് കൊട് സിനിമ പോസ്റ്റിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. സിനിമ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല ഇത് സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് അത് എടുത്ത് കാണിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോടായി കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. തമിഴ്നാട്ടിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈ പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"തമിഴ്നട്ടിലെ ഒരു സംഭവമാണ് ചിത്രത്തിനാധാരം.ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ഇത്. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണ്" കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം സിനിമയിൽ കുഴി മാത്രമല്ല മറ്റ് പ്രശ്നങ്ങളും പറയുന്നുണ്ട്, അതിന് വേണ്ടി കുഴി ഒരു പ്രധാന വിഷയമായി ചിത്രത്തിൽ ഉപയോഗിക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലും നമ്മുടെ സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടൻ കൂട്ടിച്ചേർത്തു. 


ALSO READ : Nna thaan case kodu Review: ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കരണത്തടിക്കുന്ന ചിത്രം; ചാക്കോച്ചൻ കലക്കിയെന്ന് പ്രേക്ഷകർ


ഇന്ന് ഓഗസ്റ്റ് 11ന് റിലീസായ സിനിമയുടെ പരസ്യ പോസ്റ്ററിലാണ് റോഡ് കുഴി സംബന്ധിച്ചുള്ള തലക്കെട്ട് കാണാൻ ഇടയായത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വനം ഉടലെടുക്കുകയും ചെയ്തു. സിപിഎം-ഇടത് പ്രഫൈലുകളിൽ നിന്നും സിനിമയ്ക്കും ചിത്രത്തിന്റെ പോസ്റ്ററിനും നടൻ കുഞ്ചാക്കോ ബോബനുമെതിരെ രൂക്ഷ വിമർശനം സൈബർ ആക്രമണവുമാണ് ഉടലെടുത്തത്. അതേസമയം ന്നാ താൻ കേസ് കൊട് സിനിമ ഒരു രാഷ്ട്രീയ പാർട്ടിയെയും ലക്ഷ്യമിടുന്നില്ല. ചിത്രത്തിലെ ഇതിവൃത്തമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നതെന്ന് നടൻ പറഞ്ഞു.



"ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്നങ്ങൾ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹാസ്യരൂപേണെ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയയോ സർക്കാരിനെയോ ടാർഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ്" കൂഞ്ചാക്കോ ബോബൻ കൂട്ടിചേർത്തു.  


ALSO READ : Gold Movie Release Update : പൃഥ്വിരാജ് - നയൻ‌താര ചിത്രം ഗോൾഡ് ഈ ഓണത്തിന് തീയേറ്ററുകളിലെത്തും


കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായിയെത്തുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രമാണ് ന്നാ താൻ കേസ് കൊട്. അടുത്തിടെ ചിത്രത്തിന്റെ വീഡിയോ ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.