Nna thaan case kodu Review: ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കരണത്തടിക്കുന്ന ചിത്രം; ചാക്കോച്ചൻ കലക്കിയെന്ന് പ്രേക്ഷകർ
Nna thaan case kodu Review: ചിത്രത്തിലെ പ്രകടനത്തിന് ചാക്കോച്ചൻ സംസ്ഥാന അവാർഡിന് അർഹനാണെന്നും ആരാധകൻ പറയുന്നു.
കുഞ്ചാക്കോ ബോബൻ നായകനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകർക്ക് പറയാനുള്ളത് ട്രെയിലർ പ്രതീക്ഷിച്ച് മാത്രം വരരുത് എന്നാണ്. ട്രെയിലറിൽ കണ്ടതിനെക്കാൾ ഉപരി സിനിമ പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുമെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാരുടെ മുഖത്തടിക്കുന്ന തരത്തിലുള്ള സീനുകളും ഡയലോഗുകളും ചിത്രം പറയുന്നു. ചിത്രത്തിലെ പ്രകടനത്തിന് ചാക്കോച്ചൻ സംസ്ഥാന അവാർഡിന് അർഹനാണെന്നും ആരാധകൻ പറയുന്നു.
ഒരു ആക്ഷേപ ഹാസ്യ രീതിയിലാണ് ചിത്രം കഥ പറയുന്നത്. എല്ലാ സീനുകളിലും ചിരിപ്പിക്കുന്ന ഒരു രംഗം ഉണ്ടാകും. ചിലർക്ക് ഉടനെ അതിലെ ഹാസ്യം മനസിലാകും. എന്നാൽ അത് പതിയെ മനസ്സിലായി പിന്നീട് ചിരിക്കുന്ന പ്രേക്ഷകരെയും തിയേറ്ററിൽ കാണാൻ സാധിച്ചു. ചിന്തിപ്പിച്ച് ചിരിപ്പിക്കുകയായിരുന്നു സംവിധായകന്റെ ലക്ഷ്യം. അത് 100% വിജയിച്ചു എന്ന് തന്നെ പറയാം. പ്രകടനത്തിൽ ചാക്കോച്ചൻ ഒരു രക്ഷയില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരവരുടെ രീതിയിൽ മികച്ചതാക്കിയിട്ടുണ്ട്. പടം കണ്ട് കഴിഞ്ഞ് കാസ്റ്റിംഗ് ഡയറക്ടറെ നിങ്ങൾ ഓർക്കുമെന്ന സംവിധായകന്റെ വാക്കും ശെരിയാണ്.
ചിത്രത്തിൽ പറയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ കഴിയും. പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ സ്‌ക്രീനിൽ കാണുന്നതോട് കൂടി സംതൃപ്തിയോടെ കണ്ടിറങ്ങുന്നു പ്രേക്ഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...