Theerppu Release: തീർപ്പ് തിയേറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു; വ്യത്യസ്തമായി തീമാറ്റിക് പോസ്റ്റർ

ചിത്രത്തിന്റെ ഒരു തീമാറ്റിക് പോസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പാമ്പും കോണിയുമാണ് പോസ്റ്ററിലെ തീം. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 06:40 PM IST
  • ഓ​ഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക.
  • ചിത്രത്തിന്റെ ഒരു തീമാറ്റിക് പോസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
  • പാമ്പും കോണിയുമാണ് പോസ്റ്ററിലെ തീം.
Theerppu Release: തീർപ്പ് തിയേറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു; വ്യത്യസ്തമായി തീമാറ്റിക് പോസ്റ്റർ

പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തീർപ്പ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒരു തീമാറ്റിക് പോസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പാമ്പും കോണിയുമാണ് പോസ്റ്ററിലെ തീം. ചിത്രത്തിലെ കഥാപാത്രങ്ങളെ കൂടാതെ മഹാത്മാ ​ഗാന്ധി, മദർ തെരേസ, ചാർളി ചാപ്ലിൻ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളും ഈ തീമാറ്റിക് പോസ്റ്ററിൽ നൽകിയിട്ടുണ്ട്. മുരളി ​ഗോപിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് ടീസറുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ദ്രജിത്ത്, സൈജു കുറുപ്പ് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരുന്നു. കല്യാൺ മേനോൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. പരമേശ്വരൻ പോറ്റി ആയിട്ടാണ് സൈജു കുറുപ്പ് വേഷമിടുന്നത്. ചിത്രത്തിന്റെ ടീസറുകൾ പ്രേക്ഷകരിൽ ഉദ്വേഗം നിറച്ചിരിക്കുകയാണ്. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. 

Also Read: Theerppu Teaser : "നിനക്ക് ഞാൻ ഒരു ചാൻസ് തരാം"; ഉദ്വേഗം നിറച്ച് തീർപ്പിന്റെ ടീസർ

 

സിദ്ദിഖ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് തീർപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News