ആ 50 ലക്ഷം എവിടെ? റിയ-സുഷാന്ത് ജോയിന്‍റ് അക്കൗണ്ട് കണ്ടെത്തിയില്ല -ED
ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെയും സുഹൃത്ത് റിയാ ചക്രബര്‍ത്തിയുടെയും ജോയിന്‍റ് അക്കൗണ്ട് കണ്ടെത്താനായില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിലാണ്EDയുടെ കണ്ടെത്തല്‍.

'ഇരട്ടക്കുട്ടികളുടെ അമ്മ'യായി സുഷാന്തിന്റെ മുന്‍ കാമുകി?
കൂടാതെ, കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച EDയ്ക്ക് ഇരുവരും തമ്മില്‍ വന്‍ പണമിടപാടുകള്‍ നടന്നതായി കണ്ടെത്താനായില്ല. ഇക്കാലയളവില്‍ ഏകദേശം അന്‍പത് ലക്ഷത്തോളം രൂപ സുഷാന്ത് കോട്ടക് ബാങ്കില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഈ പണം എങ്ങനെ ചിലവഴിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. റിയയ്ക്കോ കുടുംബാംഗങ്ങള്‍ക്കോ ഈ പണം കൈമാറിയതിന്റെ രേഖകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല.
Sushant-ന്റെ അമ്മയുടെ ചിത്രം പങ്കുവെച്ച അങ്കിതയ്ക്ക് മറുപടിയുമായി സഹോദരി
സുഷാന്തിന്റെ പക്കല്‍ നിന്നും 15 കോടി രൂപ റിയ സ്വന്തമാക്കിയിരുന്നു എന്നാണ് പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ആരോപണം. ഇതിനു പിന്നാലെ റിയയുടെ വരുമാനവും നിക്ഷേപവും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി ED കണ്ടെത്തുകയും റിയയെ വിശദമായി ച്ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.