സുശാന്ത് സിംഗ് രാജപൂതിന്റെ മരണത്തെ ചൊല്ലിയുള്ള ആരോപണങ്ങൾ ഇപ്പോൾ നല്ലൊരു നിയമപോരാട്ടത്തിന്റെ വഴിയിൽ എത്തിയിരിക്കുകയാണ്. സുശാന്തിന്റെ ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു വാർത്തയാണ് അദ്ദേഹത്തിന്റെ മരണം എന്നുപറയുന്നത്.
സുശാന്തിന് നീതി ലഭിക്കണമെന്ന ആവശ്യമാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അതുപോലെ തന്നെ ആരാധകർക്കും ഉള്ളത്, അദ്ദേഹത്തിന്റെ മുൻകാമുകി അങ്കിത ലോഖാണ്ഡെയും ഇതേ ആവശ്യം പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ അങ്കിത സുശാന്തിന്റെ അമ്മയുടെ ചിത്രം പങ്കുവെച്ച പോസറ്റ് ഇപ്പോൾ വൈറൽ ആകുകയാണ്.
Also read: ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൽക്കി..!
പോസിറ്റിൽ സുശാന്തിന്റെ അമ്മയുടെ ചിത്രം പിടിച്ചുനിൽക്കുന്ന അങ്കിതയാണ് ഉള്ളത്, അതിന് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു. 'നിങ്ങൾ രണ്ടുപേരും ഒരുമിച്ചാണെന്ന് വിശ്വസിക്കുന്നു' എന്നതായിരുന്നു അത്. ഇതിന് സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കമന്റുമായി എത്തിയിട്ടുണ്ട്. 'അതെ, അവർ ഒന്നിച്ചാണ് , കരുത്തായിരിക്കൂ, നീതി ലഭിക്കും വരെ നമുക്ക് പോരാടേണ്ടതുണ്ടെന്നുമാണ് ശ്വേത കുറിച്ചത്.
Also read:നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമ കീഴടങ്ങി..!
ചിത്രത്തിന് കമന്റുമായി സുശാന്തിന്റെ സഹോദരി പുത്രിയും എത്തിയിരുന്നു. അദ്ദേഹം അപ്പോഴും മുത്തശ്ശിയെ മിസ് ചെയ്തിരുന്നു വെന്നും അവരോന്നിച്ചു തന്നെയാവും എന്നാണ് മല്ലിക സിംഗ് കുറിച്ചത്. ഒരു സീരിയലിലൂടെ അടുത്ത സുശാന്തും അങ്കിതയും വർഷങ്ങളോളം പ്രണയത്തിലായിരുന്നു. ഒടുവിൽ 2016 ൽ ഇരുവരും വേർപിരിയുകയായിരുന്നു.