ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന വിവാഹം യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹിതരായി. ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഇറ്റലിയിലാണ് ഇരുവരും വിവാഹിതരായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം.


 



 


ലോകത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ടസ്‌കനി. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.  വിവാഹ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നെങ്കിലും രണ്ടു പേരും അവ നിരാകരിച്ചിരുന്നു. 


ഡിസംബര്‍ 26ന് മുംബൈയില്‍ വച്ച് ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇരുവരുടെയും വിവാഹസല്‍ക്കാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.