NP42 : ഈ ഒരൊറ്റ ചിത്രം പറയും സിനിമയുടെ റേഞ്ച്; നിവിൻ പോളി-ഹനീഫ് അദേനി സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ വൈറലാകുന്നു
NP42 Updates : മിഖായേൽ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയും ഭൂരിഭാഗവും ചിത്രീകരണം പൂരോഗമിക്കുന്നത് ദുബായിൽ വെച്ചാണ്
നിവിൻ പോളി - ഹനീഫ് അദേനി ചിത്രം NP42 ദിനംപ്രതി ആരാധകർക്കിടയിൽ പ്രതീക്ഷ വർധിച്ചുകൊണ്ടിരിക്കുകയാണ്. മിഖായേലിന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുമ്പോൾ ബ്ലോക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ ചിന്തിക്കുന്നില്ല. ആ ചിന്ത ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് നിലവിൽ ഹൈപ്പ്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു മലയാള സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ തന്നെയാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.
ബോൾട്ട് ക്യാമറകൾ, ഗൺ ഷൂട്ട് രംഗങ്ങൾ, ജിമ്മി ജിബ്, ഡ്രോണുകൾ തുടങ്ങി ഞെട്ടിപ്പിക്കുന്ന സന്നാഹത്തോടെ ഷൂട്ട് ചെയ്യുകയാണ് ചിത്രം. ഈ ഒരൊറ്റ ലോക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ തീയായി പടരുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ജോണറും ഹനീഫ് അദേനി - നിവിൻ പൊളി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ എങ്ങനെയായിരിക്കും ചിത്രം വരുന്നത് തുടങ്ങിയ നിരവധി കാര്യങ്ങൾ ഇപ്പോഴും സസ്പെൻസായി തുടരുകയാണ്.
ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളും അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...