ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അജു വർഗീസ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഷറഫുദ്ദീൻ തുടങ്ങി നിരവധി പ്രമുഖർ തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമ രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നിന് ഉണ്ട്. ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോൺഹോമി എന്റർടൈൻമെൻറ്സിന്റെയും ലണ്ടൻ ടാകീസിന്റെയും ബാനറിലാണ്  ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്താൻ ഒരുങ്ങുന്നത്. റെനീഷ് അബ്ദുൽഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  കൊടുങ്ങലൂരിൽ ഈ വർഷം ജൂൺ മാസത്തിലാണ് ചിത്രത്തിൻറെ പൂജ നടത്തിയത്, ചിത്രത്തിൻറെ ഷൂട്ടിങ് പ്രധാനമായും നടത്തിയത് കൊടുങ്ങലൂരിൽ തന്നെയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൺ റുഷ്ദിയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ എന്നിവരാണ്.


ALSO READ: Bhavana Movie: ഒടുവിൽ തിരിച്ചുവരവ്; ഭാവനയുടെ പുതിയ മലയാള ചിത്രം, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'


മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന് ശേഷം ഭാവനയുടെ മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പോൾ മാത്യൂസ്, നിഷാന്ത് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് വിനായക് ശശികുമാറാണ്.


അതേസമയം ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ  ഹ്രസ്വ ചിത്രം ദ സര്‍വൈവൽ റിലീസ് ചെയ്തിരുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീപക്ഷ പ്രമേയത്തിലെത്തിയ ചിത്രമാണ് ദ സർവൈവൽ. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന ഭാവനെയാണ് ചിത്രത്തിൻറെ ടീസറിൽ പങ്ക് വെച്ചിരുന്നു. മൈക്രോ ചെക്കാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ എസ്.എൻ. രജീഷ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. പെൺകരുത്തിന്‍റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു ദി സർവൈവൽ. സ്ത്രീകളുടെ അതിജീവനം മുൻനിർത്തിയുള്ള ‌പ്രമേയത്തെക്കുറിച്ചു കേട്ടതിനു പിന്നാലെ ഭാവന അഭിനയിക്കാൻ തയ്യാറാകുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.ഷൂട്ടിങ്ങിൽ ഉടനീളം പൂർണമായി സഹകരിച്ച നടി ചിത്രം മികവുറ്റതാക്കാൻ എല്ലാ പിന്തുണയും ‌നൽകിയതായും സംവിധായകൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.