Bhavana Movie: ഒടുവിൽ തിരിച്ചുവരവ്; ഭാവനയുടെ പുതിയ മലയാള ചിത്രം, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഇൻസ്റ്റാ​ഗ്രാമിലൂടെ ഭാവനയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 02:45 PM IST
  • ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്! എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.
  • ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനാകുന്നത്.
  • റെനീഷ് അബ്‍ദുൾഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നി‍ർമ്മാണം.
Bhavana Movie: ഒടുവിൽ തിരിച്ചുവരവ്; ഭാവനയുടെ പുതിയ മലയാള ചിത്രം, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്! എന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനാകുന്നത്. 

 

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഇൻസ്റ്റാ​ഗ്രാമിലൂടെ ഭാവനയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. റെനീഷ് അബ്‍ദുൾഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നി‍ർമ്മാണം.

 

 

മലയാളത്തിൽ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിർമാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News