`ഷേർ കാ ശിക്കാർ മോഹൻലാൽ` എത്തുന്നു; ഇനി ഒടിയൻ ഹിന്ദിയിൽ; ട്രോളി മലയാളികൾ
മലയാളത്തിൽ 100 കോടിയിലധികം രൂപ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം വൻ ചർച്ചകളിലേക്കാണ് നീങ്ങിയത്.
മലയാളികൾക്കിടയിൽ ഒരുപാട് സംസാരവിഷയമായ ചിത്രമാണ് 'ഒടിയൻ'. ഇന്നും ഒടിയൻ സിനിമയുടെ പേരിലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ഒടിയൻ മാണിക്യൻ ഇനി ഹിന്ദിയിലേക്ക് എത്തുകയാണ്. മൊഴി മാറ്റിയാണ് ഒടിയൻ ഹിന്ദിയിലെത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷേർ കാ ശിക്കാർ സ്റ്റാറർ മോഹൻലാൽ എന്നാണ് ട്രെയിലറിൽ മോഹൻലാലിന്റെ ഇൻട്രൊഡക്ഷനായി നൽകിയിരിക്കുന്നത്.
മലയാളത്തിൽ 100 കോടിയിലധികം രൂപ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം വൻ ചർച്ചകളിലേക്കാണ് നീങ്ങിയത്. ട്രോളുകളിലൊക്കെ "കഞ്ഞി എടുക്കട്ടേ മാണിക്യ" എന്ന് മഞ്ജു വാര്യർ മോഹൻലാലിനോട് ചോദിക്കുന്നത് നിറഞ്ഞ് നിൽക്കുകയാണ് ഇപ്പോഴും. ഏറെ സംസാര വിഷയമായ സംഭാഷണവും ആയിരുന്നു അത്. കേരളത്തിൽ റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ഒടിയൻ.
ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര സംവിധാനം സംരംഭം കൂടിയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മിച്ചത്. ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, നന്ദു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
Also Read: Video Song: മാണിക്യന്‍ അമ്പ്രാട്ടിയ്ക്കായി കാത്തുവെച്ചത്!
2018ൽ പുറത്തിറങ്ങിയ ചിത്രത്തിനായി മോഹന്‍ലാല്‍ 18 കിലോ ശരീരഭാരം കുറച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുറുക്കിചുവപ്പിച്ച ചുണ്ടും ക്ളീന്‍ ഷേവ് ചെയ്ത മുഖവുമാണ് മാണിക്യന്റേത്. പുലിമുരുകന് ശേഷം മോഹൻലാൽ നായകനായ ബിഗ്ബജറ്റ് ഫാന്റസി ത്രില്ലറായിരുന്നു 'ഒടിയൻ'. ഒടിവിദ്യ കാണിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്നവരെയാണ് ഒടിയൻ എന്ന് വിളിച്ചിരുന്നു. ആ ഒടിയന്റെ വേഷമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...