Video Song: മാണിക്യന്‍ അമ്പ്രാട്ടിയ്ക്കായി കാത്തുവെച്ചത്!

മഞ്ജു വാര്യര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. 

Last Updated : Dec 15, 2018, 03:01 PM IST
Video Song: മാണിക്യന്‍ അമ്പ്രാട്ടിയ്ക്കായി കാത്തുവെച്ചത്!

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്ര൦ ഒടിയന്‍ ഇന്നലെ മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

‘കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം...’ എന്ന് തുടങ്ങുന്ന ഗാന൦ നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ഇപ്പോള്‍ ഗാനത്തിന്‍റെ വീഡിയോ സോംഗ് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. 

മോഹന്‍ലാല്‍ നായകനായെത്തുന്ന വി.എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു.

പ്രകാശ്‌ രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ്.
 

Trending News