Kochi : "ദേവാസുരത്തിന് നരസിംഹത്തിൽ ഉണ്ടായ മകനാണ് ഒടിയൻ" തുടങ്ങി വലിയ വലിയ പ്രതീക്ഷകൾ നൽകിയാണ് ശ്രീകുമാർ മേനോൻ ഒടിയൻ എന്ന ചിത്രം ജനങ്ങളിലേക്ക് എത്തിച്ചത്. വലിയ ഒരു മാസ്സ് സിനിമ പ്രതീക്ഷിച്ചു പോയ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് സിനിമ ഉയരാതിരുന്നത് മൂലം ശ്രീകുമാർ മേനോന് വലിയ അളവിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രീകുമാർ മേനോനെതിരെ ട്രോളുകൾ സജീവമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ഒടിയനെക്കുറിച്ച് ശ്രീകുമാർ മേനോൻ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. പ്രൊമോഷന്റെ ഭാഗമായി തീയേറ്ററുകളിൽ സ്ഥാപിച്ച ഒടിയൻറെ പ്രതിമകൾ ഇപ്പോഴും പാലക്കാടുണ്ടെന്നും അതിനൊപ്പം നിന്ന് ഫോട്ടോകൾ എടുക്കാൻ ആളുകൾ താല്പര്യം കാണിക്കുന്നുണ്ടനെന്നുമായിരുന്നു സംവിധായകൻ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരെയും വലിയ ട്രോളുകളും ആക്ഷേപ കമെന്റുകളുമാണ് സാമൂഹിക മാധ്യമങ്ങളിൽ വന്നത്. 


ALSO READ: Valimai OTT Release : വലിമൈ ഒടിടിയിൽ ഉടനെത്തുന്നു? സ്ട്രീമിങ് അവകാശങ്ങൾ സീ 5 ന്


പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:


പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ.  പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.