Valimai OTT Release : വലിമൈ ഒടിടിയിൽ ഉടനെത്തുന്നു? സ്ട്രീമിങ് അവകാശങ്ങൾ സീ 5 ന്

ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 07:33 PM IST
  • ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
  • തീയേറ്ററുകളിൽ വൻ വിജയമായി തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് വലിമൈ.
  • ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്.
  • ചിത്രം സീ തമിഴിലും സംപ്രേക്ഷണം ചെയ്യും.
 Valimai OTT Release : വലിമൈ ഒടിടിയിൽ ഉടനെത്തുന്നു? സ്ട്രീമിങ് അവകാശങ്ങൾ സീ 5 ന്

Chennai : അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വലിമൈ മാർച്ച് 25 ന് ഒടിടിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. തീയേറ്ററുകളിൽ വൻ വിജയമായി തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്. ചിത്രം സീ തമിഴിലും സംപ്രേക്ഷണം ചെയ്യും.

റിപ്പോർട്ടുകൾ അനുസരിച്ച് 65 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശങ്ങളും ഒടിടി അവകാശങ്ങളും സ്വന്തമാക്കിയത്. ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ആരാധകരുടെയും കുടുംബപ്രേക്ഷകരുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. 

ALSO READ: Agent Movie : മമ്മൂട്ടിയുടെ തെലുഗു ചിത്രം ഏജന്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു; നായകൻ അഖിൽ അക്കിനേനി

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തിയത്. കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തിയിരിക്കുന്നത്.  കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. . 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു.

ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News