പൊരിഞ്ഞ അടിയും എന്തിനും ഏതിനും ദേഷ്യപ്പെടുന്ന വഴക്കുണ്ടാക്കുന്ന ആന്റണി വർഗീസ് പെപ്പെ എന്ന നടനെ മാത്രമേ നമ്മൾ സ്‌ക്രീനിൽ കണ്ടിട്ടുള്ളു. അവിടെയാണ് ഓ മേരി ലൈല വ്യത്യസ്തമാവുന്നത്. പെപ്പെയുടെ വേറെയൊരു മുഖമാണ് ചിത്രത്തിലുള്ളത്‌. ചെറിയ വായ്നോട്ടവും പ്രേമ നോട്ടങ്ങളും കോമഡിയും ഒക്കെ നിറഞ്ഞാണ് ചിത്രത്തിന്റെ ആദ്യ പകുതി. പെപ്പെയുടെ ഈസിയായിട്ടുള്ള ശൈലിയും അഭിനയവും തന്നെയാണ് ആദ്യ പകുതിയുടെ പ്രധാന ഘടകം. കോളേജ് പശ്ചാത്തലത്തിലാണ് സിനിമ പോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാജാസ് കോളേജിലേക്ക് ആദ്യ വർഷം പഠിക്കാൻ എത്തുന്ന ലൈലാസുരനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും ആരെയെങ്കിലും പ്രേമിച്ച് വായ്നോക്കി ഒരു പാവം പയ്യനെ പോലെ നീങ്ങുക എന്നത് മാത്രമാണ് ലൈലസുരന്റെ ലക്ഷ്യം. എന്നാൽ ഒരു ഘട്ടത്തിൽ അവിചാരിതമായി SFK പാർട്ടിയുടെ വലിയ സഖാവായി ലൈലാസുരൻ മാറി. അവിടെ നിന്ന് അടിയും ഇടിയുമൊക്കെയായി നമ്മൾ കാണാറുള്ള പെപ്പെ ആയി മാറി. കോമഡിയും തമാശയിലൂടെ പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ തന്നെയാണ് സിനിമയുടെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്. പെപ്പെയുടെ നിഷ്കളങ്കത ചിത്രത്തിൻറെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്.


ALSO READ: Oh Meri Laila Trailer : "എന്താണ് നിന്റെ ഉദ്ദേശം"; ആന്റണി വർഗീസിന്റെ ഓ മേരി ലൈലയുടെ ട്രെയ്‌ലറെത്തി


ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ താരം നന്ദന രാജനാണ് ചിത്രത്തിൽ നായികയായി എത്തിയത്. സരോജ ദേവി എന്ന കഥാപാത്രത്തെയാണ് നന്ദന ഓ മേരി ലൈലായിൽ അവതരിപ്പിച്ചത്. ആന്റണിക്കും നന്ദനയ്ക്കും ഒപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, ശ്രീജ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോൾസ് എൻറർടെയ്ൻമെന്റിന്റെ  ബാറനിൽ ഡോ. പോൾ  വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. 


എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് പെപ്പെ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് സ്വാതന്ത്ര്യ അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ സിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പെപ്പെ ആദ്യമായി ഒരു റൊമാന്റിക് ചിത്രത്തിലൂടെ എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.