Oh Meri Laila Trailer : "എന്താണ് നിന്റെ ഉദ്ദേശം"; ആന്റണി വർഗീസിന്റെ ഓ മേരി ലൈലയുടെ ട്രെയ്‌ലറെത്തി

Oh Meri Laila Movie Trailer : കോളേജ് ജീവിതവും പ്രേമവും കുറെ തമാശകളും നിറഞ്ഞ അടിപൊളി ചിത്രമായിരിക്കും ഓ മേരി ലൈല എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 17, 2022, 05:18 PM IST
  • കോളേജ് ജീവിതവും പ്രേമവും കുറെ തമാശകളും നിറഞ്ഞ അടിപൊളി ചിത്രമായിരിക്കും ഓ മേരി ലൈല എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാക്കുന്നത്.
  • ഡിസംബർ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്
  • ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Oh Meri Laila Trailer : "എന്താണ് നിന്റെ ഉദ്ദേശം"; ആന്റണി വർഗീസിന്റെ ഓ മേരി ലൈലയുടെ ട്രെയ്‌ലറെത്തി

 ആന്റണി വർഗീസ് പെപ്പെ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം   ഓ മേരി ലൈലയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. കോളേജ് ജീവിതവും പ്രേമവും കുറെ തമാശകളും നിറഞ്ഞ അടിപൊളി ചിത്രമായിരിക്കും ഓ മേരി ലൈല എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാക്കുന്നത്. അനശ്വര രാജനും, ആന്റണി വര്ഗീസും മറ്റ് നിരവധി താരങ്ങളും ചേർന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. ഡിസംബർ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഓ മേരി ലൈല.

ഒരു കോളേജ് പയ്യനായിട്ടാണ് ആന്റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ താരം നന്ദന രാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സരോജ ദേവി എന്ന കഥാപാത്രത്തെയാണ് നന്ദന ഓ മേരി ലൈലായിൽ അവതരിപ്പിക്കുന്നത്.

ALSO READ: Oh Meri Laila Movie : "രാമൻ തേടും സീത പെണ്ണേ" ; ആന്റണി വർഗീസ് പെപ്പെയുടെ ഓ മേരി ലൈലയിലെ പുതിയ ഗാനമെത്തി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ആന്റണിക്കും നന്ദനയ്ക്കും ഒപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോൾസ് എൻറർടെയ്ൻമെന്റിന്റെ  ബാറനിൽ ഡോ. പോൾ  വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. 

എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് പെപ്പെ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് സ്വാതന്ത്ര്യ അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ സിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പെപ്പെ ആദ്യമായി ഒരു റൊമാന്റിക് ചിത്രത്തിലൂടെ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News