Oh Meri Laila OTT : പെപ്പെയുടെ ഓ മേരി ലൈല ഒടിടിയിൽ എത്തിയോ? എവിടെ കാണാം?
Oh Meri Laila Malayalam Movie OTT Release : കഴിഞ്ഞ വർഷം ഡിസംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഓ മേരി ലൈല. ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്
ആന്റണി വർഗീസ് (പെപ്പെ) കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഓ മേരി ലൈല ഇന്ന് ഒടിടിയിൽ റിലീസാകും. സൈന പ്ലേക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഇന്ന് മാർച്ച് 23ന് രാത്രി എട്ട് മണിക്ക് ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ റിലീസാകും. 2022 ഡിസംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അടിപിടി കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞ പെപ്പെ ഒരു പ്രണയനായകനായി എത്തുന്ന ചിത്രമാണ് ഓ മേര ലൈല. എന്നാലും കോളജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ചെറിയ അടിപിടിയും അതിനോടൊപ്പം പ്രണയവും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ കഥാപാത്രമായിരുന്നു പെപ്പെയ്ക്ക്.
മഹാരാജാസ് കോളേജിലേക്ക് ആദ്യ വർഷം പഠിക്കാൻ എത്തുന്ന ലൈലാസുരനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും ആരെയെങ്കിലും പ്രേമിച്ച് വായ്നോക്കി ഒരു പാവം പയ്യനെ പോലെ നീങ്ങുക എന്നത് മാത്രമാണ് ലൈലസുരന്റെ ലക്ഷ്യം. എന്നാൽ ഒരു ഘട്ടത്തിൽ അവിചാരിതമായി SFK പാർട്ടിയുടെ വലിയ സഖാവായി ലൈലാസുരൻ മാറി. അവിടെ നിന്ന് അടിയും ഇടിയുമൊക്കെയായി പ്രേക്ഷകർ മുൻപ് കാണ്ടിട്ടുള്ള പെപ്പെ ആയി മാറി.
ഡോ. പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആന്‍റണിയുടെ സഹപാഠിയായ അഭിഷേക് കെ. എസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നവാഗതനായ അനുരാജ് ഒ. ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
ആന്‍റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. എഡിറ്റർ-കിരൺ ദാസ്, വിനായക് ശശികുമാർ, ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് അങ്കിത്ത് മേനോൻ ആണ്. പശ്ചാത്തലസംഗീതം - സിദ്ധാർഥ പ്രദീപ് , പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...