Oh My Darling Movie: അനിഖ സുരേന്ദ്രന്റെ ഓ മൈ ഡാര്‍ലിംഗിന്റെ പോസ്റ്റർ പുറത്തുവിട്ടു; ചിത്രം ഉടനെത്തും
Oh My Darling Movie Update : അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. മെൽവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്.
അനിഖ സുരേന്ദ്രനും മെൽവിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഓ മൈ ഡാര്‍ലിംഗിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ചിത്രത്തിന്റെ നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്നും അറിയിച്ചിട്ടുണ്ട്. മെൽവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്.
ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗ് പറയുന്നത്.
അജിത് വേലായുധന്‍ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അന്‍സാര്‍ ഷായാണ്. എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പിആര്‍ഓ- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...