Sreenath Bhasi: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചുവെന്ന് പോലീസ്; ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ താരങ്ങളുടെ പേര്
Sreenath Bhasi Police Report: ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുള്ളത്.
കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയതായി പോലീസ്. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പോലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓംപ്രകാശ് ബുക്ക് ചെയ്ത മുറിയിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും എത്തിയതാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമേ ഇരുപതോളം പേർ ഓംപ്രകാശിനെ സന്ദർശിച്ചതായും പോലീസ് പറയുന്നു.
ഇവിടെവച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നതായും പോലീസ് പറയുന്നു. ബോബി ചലപതി എന്നയാളുടെ പേരിൽ ആണ് റൂം ബുക്ക് ചെയ്തിരുന്നത്. അതേസമയം, കേസിൽ ഒന്നാം പ്രതി ഷിയാസിനും ഓംപ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇരുവർക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുള്ളത്.
ALSO READ: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയിൽ വിദേശത്ത് നിന്ന് ഉൾപ്പെടെ ലഹരി വസ്തുക്കളെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് കുറച്ചു ദിവസങ്ങളായി കൊച്ചിയിൽ തങ്ങുന്നത് പോലീസ് നിരീക്ഷിച്ചിരുന്നു.
ഞായറാഴ്ച പതിനൊന്ന് മണിയോടെയാണ് ഓംപ്രകാശിനെ മരട് പോലീസ് പിടികൂടിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ, ലഹരി ഉപയോഗിച്ചതിന് കൃത്യമായ തെളിവ് നൽകാൻ പോലീസിന് കഴിയാതിരുന്നതിനെ തുടർന്ന് കോടതി ഇരുവർക്കും ജാമ്യം നൽകുകയായിരുന്നു. ഇവരിൽ നിന്ന് കൊക്കെയ്ന്റെ അംശം പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ, വൈദ്യപരിശോധനയിൽ ഇത് തെളിയിക്കാൻ സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.