Goonda Leader Arrested: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ!

Crime News: മരട് പോലീസ് കഴി‌ഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം പിടിയിലായ സുഹൃത്തിൽ നിന്നും കൊക്കെയ്ൻ പിടികൂടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2024, 10:10 AM IST
  • കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി
  • ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്നും കൊക്കൈൻ പിടികൂടിയിരുന്നു
  • കൊച്ചി മരട് പോലീസാണ് കഴി‌ഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്
Goonda Leader Arrested: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ!

കൊച്ചി: കൊച്ചിയിൽ നിന്നും കഴി‌ഞ്ഞ ദിവസം  പോലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. 

Also Read: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്നും കൊക്കൈൻ പിടികൂടിയിരുന്നു.  കൊച്ചി മരട് പോലീസാണ് കഴി‌ഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. 

നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.  തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. 

Also Read: ദീപാവലിക്ക് മുൻപ് ലക്ഷ്മി നാരായണ യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും!

ആദ്യം ഇയാളെ കരുതൽ കസ്റ്റഡിയിലെടുത്ത പോലീസ് മരട് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും തുടർന്ന് ഹോട്ടലിലെത്തിച്ചും വിവരങ്ങൾ തേടിയിരുന്നു. ഇയാളുടെ സുഹൃത്തായ കൊല്ലം സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.  ഇവർ ഹോട്ടലിലുണ്ടായിരുന്നപ്പോൾ ചില സിനിമാ താരങ്ങളും ഇവിടെ എത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.  ഇവരുമായി ഓം പ്രകാശിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. 

ഓം പ്രകാശ് പാറ്റൂർ ഗ‍ുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയാണ്. ഒരു മാസം മുൻപ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓം പ്രകാശിനെ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം തുടരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News