ഒരു കാലത്ത് മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലൊക്കെയും നിറസാന്നിധ്യമായിരുന്ന പ്രിയ താരം റഹ്മാന്‍ നായകനായ ഒമർ ലുലുവിൻ്റെ ഏറ്റവും പുതിയ ചിത്രം ബാഡ് ബോയ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ആഹ്ലാദവും ആകാംക്ഷയും നൽകിയ ട്രെയിലറിൽ റഹ്മാനോടൊപ്പം പഴയകാല നായകന്മാരായ  ശങ്കർ, ബാബു ആന്റണി എന്നിവരുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു ഒരുക്കുന്ന ചിത്രത്തിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ബാബു ആന്റണി , ശങ്കർ, ഭീമൻ രഘു ,ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.


Read Also: കന്നഡ സിനിമയിലും സമിതി വരുമോ? മുഖ്യമന്ത്രിക്ക് കത്ത് നൽകി സിനിമ സംഘടന 'ഫയർ'


മമ്മൂട്ടി, സുരേഷ്ഗോപി എന്നിവരെ പോലെ തന്നെ അച്ചായൻ കഥാപാത്രത്തിൽ മികച്ച വേഷപകർച്ചയാണ് റഹ്മാൻ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ഗാനവും ടീസറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ആ അവസരത്തിലാണ് ഇന്നലെ കൊച്ചി ലുലുമോളിൽ വച്ച് നടന്ന ആഘോഷത്തിൽ ഓണം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് നൽകിയത്. ട്രെയിലർ അതിഗംഭീരമെന്നാണ് പ്രേക്ഷകർ ഇതിനോടകം അഭിപ്രായപ്പെടുന്നത്.   


നമുക്ക് സുപരിചിതനായ റഹ്മാൻ പലപ്പോഴും ചില ചിത്രങ്ങളിൽ വന്ന് തലകാണിക്കുന്നുണ്ടെങ്കിൽ കൂടി, ഗൗരവമേറിയതും, മനം മയക്കുന്നതുമായ വേഷങ്ങളിലായിരിക്കും കാണപ്പെടുക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമായിരിക്കും ബാഡ് ബോയ്സിലേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.



കൂടാതെ ട്രെയിലറിൽ നിന്ന്, ബിബിൻ ജോർജ്, സെന്തിൽ കൃഷ്ണ, ആൻസൺ പോൾ എന്നിവർ അവതരിപ്പിക്കുന്ന ആൻ്റപ്പനും കൂട്ടരും അലസമായി  ജീവിതം ആസ്വദിക്കുന്ന കുഴപ്പക്കാരാണെന്ന് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുമുണ്ട്. 


ഒമർ ലുലുവിന്റെ കഥയെ ആസ്പദമാക്കി സാരംഗ് ജയപ്രകാശാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകൻ- ആൽബി, സംഗീത സംവിധായകൻ - വില്യം ഫ്രാൻസിസ്, എഡിറ്റർ - ദിലീപ് ഡെന്നിസ്, മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.