Hema Committee impact: കന്നഡ സിനിമയിലും സമിതി വരുമോ? മുഖ്യമന്ത്രിക്ക് കത്ത് നൽകി സിനിമ സംഘടന 'ഫയർ'

 റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോ​ഗിക്കണമെന്നാവശ്യപ്പെട്ട് 153 അം​ഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Sep 5, 2024, 10:04 AM IST
  • 153 അം​ഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്
  • മീ ടു ആരോപണങ്ങളുടെ കാലത്ത് കന്നട സിനിമാമേഖലയിൽ രൂപം കൊണ്ട സംഘടനയാണ് 'ഫയർ'
  • പരാതികൾ അന്വേഷിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് നടികർ സംഘം
Hema Committee impact: കന്നഡ സിനിമയിലും സമിതി വരുമോ? മുഖ്യമന്ത്രിക്ക് കത്ത് നൽകി സിനിമ സംഘടന 'ഫയർ'

സിനിമ മേഖലയിലെ ലൈം​ഗിക അതിക്രമങ്ങളെ പറ്റി അന്വേഷിക്കാൻ ഹേമ കമ്മിറ്റിക്ക് സമാനമായ സമിതി വേണമെന്നാവശ്യപ്പെട്ട് കന്നട സിനിമ താരങ്ങൾ. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈം​ഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോ​ഗിക്കണമെന്നാവശ്യപ്പെട്ട് ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകി.

സുരക്ഷിതവും തുല്യവുമായ തൊഴിൽ അന്തരീക്ഷമൊരുക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള നടപടികൾ എടുക്കണമെന്നും കത്തിൽ ചൂണ്ടി കാട്ടി. ഇതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ സമിതി നടപ്പാക്കണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് പുറത്ത് വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Read Also: അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ

നടികളും സംവിധായകരുമുൾപ്പെടെ  153 അം​ഗങ്ങളാണ് സംഘടനയുടെ പേരിൽ കത്ത് നൽകിയത്. സംഘടനയുടെ പ്രസിഡൻ്റും സംവിധായകയുമായ കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജ ​ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ,സംയുക്ത ഹെ​ഗ്ഡെ, ഹിത, നടന്മാരായ സുദീപ്, ചേതൻ അഹിംസ, തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

മീ ടു ആരോപണങ്ങളുടെ കാലത്ത് കന്നട സിനിമാമേഖലയിൽ രൂപം കൊണ്ട സംഘടനയാണ് ഫയർ. ഇന്ത്യയിൽ ആദ്യമായി  സിനിമാ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിനായുള്ള കമ്മിറ്റിയുടെ (  ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റി - ഐസിസി) രൂപീകരണത്തിൽ നിർണായക പങ്ക് സംഘടന വഹിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ  ലൈംഗിക പീഡനത്തെ അതിജീവിക്കുന്നവർക്ക് പിന്തുണ നൽകാനും ഫയറിന് കഴിഞ്ഞിട്ടുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവിധ സിനിമ സംഘടനകൾ സമാന രീതിയിലുള്ള സമിതി വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. തെലുങ്ക് സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള  പ്രത്യേക സമിതിയുടെ റിപ്പോർട്ട് പുറത്ത് വിടാൻ 'വോയിസ് ഓഫ് വിമൻ' സർക്കാരിനോട് അഭ്യർത്ഥിച്ചു.

അതേസമയം ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുമെന്നും നടികർ സംഘം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News