കൊച്ചി : നടൻ സൗബിൻ ഷാഹിറിനെ രൂക്ഷവും മോശവുമായ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ സ്ക്രീൻഷോട്ടിനെക്കുറിച്ച് വിശദീകരണവുമായി സംവിധായകൻ ഒമർ ലുലു. പോസ്റ്റ് വ്യാജമാണെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ച സംവിധായകൻ വിവാദം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു" ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. 


ALSO READ : Pyali Movie Song : പ്യാലിയും അവളുടെ ലോകവും; പ്യാലിയിലെ അനിമേഷൻ ഗാനം പുറത്തുവിട്ടു


തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം താനോ തന്റെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്മാരോ അങ്ങനെ ഒരു പോസ്റ്റ് രേഖപ്പെടുത്തിട്ടില്ലയെന്ന് ഒമർ ലുലു പറഞ്ഞു. നേരത്തെ ഇതു സംബന്ധിച്ച് സ്ക്രീൻഷോട്ട് വ്യാജമാണെന്നായിരുന്നു സംവിധായകൻ മാധ്യമങ്ങളോടായി പ്രതികരിച്ചത്. 


ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ്


പ്രിയപ്പെട്ടവരെ , 


എന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ സ്ക്രീൻഷോട്ട്സ് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുകയും, പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ  അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .


സ്നേഹത്തോടെ ,
ഒമർ ലുലു


ALSO READ : Kaduva Movie Release: എല്ലാ തടസ്സങ്ങളും മാറി, ഇനി നാടൻ അടി; കടുവ ജൂലൈ 7 ന് തന്നെ തീയേറ്ററുകളിൽ, പ്രീബുക്കിങ്‌ ആരംഭിച്ചു


അടുത്തിടെയായി മോശം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സൗബിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഒമർ ലുലുവിന്റെ പേരിൽ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള അപാകതകൾ മുൻനിർത്തി താൻ ഇനി സെലെക്ടീവായി സിനിമകൾ തിരഞ്ഞെടുക്കുയെന്ന് സൗബിൻ ദി ക്യൂവ് എന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജൂലൈ 15ന് തിയറ്ററുകളിലെത്തുന്ന ഇല വീഴാ പൂഞ്ചിറയാണ് സൗബിന്റെ അടുത്ത ചിത്രം. 


ഒമർ ലുലുവിന്റെ രണ്ട് ചിത്രങ്ങളാണ് ഉടൻ റീലിസിനായി കാത്തിരിക്കുന്നത്. ബാബു ആന്റണി കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പവർ സ്റ്റാറും നല്ല സമയം എന്ന മറ്റൊരു ചിത്രവുമാണ് ഒമർ ലുലു ഒരുക്കിയ ചിത്രങ്ങൾ. അന്തരിച്ച തിരക്കഥകൃത്ത് ഡെന്നീസ് ജോസഫാണ് പവർ സ്റ്റാറിന് തിരക്കഥ ഒരുക്കിയത്. അതേസമയം നല്ലസമയം നേരിട്ട് ഒടിടിയിലൂടെയാകും റിലീസ് ചെയ്യുകയെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.