Omar Lulu Case: 22 ലക്ഷം പേർ കണ്ട ട്രൈലറിന് ഇപ്പോഴാണോ കേസ്; ജാമ്യം എടുത്തിട്ട് വരാമെന്ന് ഒമർ ലുലു
Omar Lulu Nalla Samayam Case: കഴിഞ്ഞ ദിവസമാണ് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററിൽ എത്തിയത്. ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി
കോഴിക്കോട്: നല്ല സമയത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി ചിത്രത്തിൻറെ സംവിധായകൻ ഒമർ ലുലു. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഒമർ ലുലു നിലപാട് വ്യക്തമാക്കിയത്. നവംബർ 19-ന് ഇറങ്ങി 22 ലക്ഷം പേർ കണ്ട ചിത്രത്തിന് ഇപ്പോഴാണോ കേസെടുക്കുന്നതെന്നും ജാമ്യം എടുത്തിട്ട് വരാമെന്നും ഒമർ ലുലു തൻറെ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻറെ പൂർണ രൂപം
Calicut Excise Inspector വിളിച്ചിരുന്നു "നല്ല സമയം" സിനിമക്ക് എതിരെ കേസ് എടുക്കണോ എന്ന് ഇന്ന് സിനിമ കണ്ടിട്ട് തീരുമാനിക്കും എന്നും ഇപ്പോൾ ട്രൈലറിന് എതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ എന്നും പറഞ്ഞു. പക്ഷേ എന്റെ ചോദ്യം ഇതാണ് നവംബർ 19-ന് ഇറങ്ങി 22 ലക്ഷം പേർ കണ്ട ട്രൈലറിന് ഇപ്പോഴാണോ കേസ് എടുക്കുന്നത് ? നല്ല സമയം യൂത്ത് ഏറ്റെടുത്തു. സന്തോഷം എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു..
കഴിഞ്ഞ ദിവസമാണ് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററിൽ എത്തിയത്. ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി. ഇതേ തുടർന്ന് എക്സൈസ് അബ്കാരി നിയമം അടക്കമുള്ളവ ചുമത്തി കേസെടുത്തിരുന്നു. നടൻ ഇർഷാദ് നായകനാകുന്ന നല്ല സമയത്തിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ചിത്രത്തിന് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...