ഇക്കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിലെ ഫൈനൽ തുടങ്ങുന്നതിന് മുൻപ് തന്നെ പാകിസ്താൻ ജയിക്കുമെന്ന് പ്രവചിച്ചിരുന്നു ഒമർ ലുലു. എന്നാൽ നിതിൻ നാരായണൻ എന്ന ചെറുപ്പക്കാരൻ ഇംഗ്ലണ്ട് ജയിക്കുമെന്ന് പറഞ്ഞ് ഒമർ ലുലുവിനോട് 5 ലക്ഷം രൂപയ്‌ക്ക് ബെറ്റ് ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമർ ലുലു അത് സമ്മതിക്കുകയും ചെയ്തു. ഇംഗ്ലണ്ട് ജയിച്ചതുമുതൽ പ്രേക്ഷകർ ഒന്നടങ്കം നിതിനോടൊപ്പം നിന്നു. ഒമർ ലുലുവിനോട് 5 ലക്ഷം രൂപ നിതിന് നൽകാൻ അവശ്യപെപ്പടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒമർ നിതിനെ നേരിൽ കാണുകയും ചെയ്തു. എന്നാൽ കാശ് കൊടുത്തോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്തിയിരുന്നില്ല. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഒമർ ലുലു. വാക്കുകൾ ഇങ്ങനെ


ALSO READ: Nalla Samayam Movie : ഒമർ ലുലുവിന്റെ 'നല്ല സമയം' നവംബർ 18ന് തിയറ്ററുകളിൽ എത്തും


"നിതിൻ പറഞ്ഞു 5 ലക്ഷത്തിനെക്കാൾ വലുതാണ് എനിക്ക് എന്റെ ഒമർ ഇക്ക. ഒമർ ഇക്ക എന്നെ കാണാൻ വന്നില്ലേ..അതിന് 5 ലക്ഷത്തിനെക്കാൾ വാല്യു ഉണ്ട്. ഞാൻ പൈസ കൊടുത്താലും അവൻ വാങ്ങില്ല. അത് വാങ്ങിച്ച് കഴിഞ്ഞാൽ അവന്റെ മനസാക്ഷിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെന്ന് അവൻ പറഞ്ഞു. അല്ലാതെ എനിക്ക് പൈസ കൊടുക്കാൻ ഇല്ലാഞ്ഞിട്ടല്ല.


ഞാൻ അവനെ ആദ്യമായിട്ടാണ് കാണുന്നത്. എന്നെ കണ്ടപ്പോൾ തന്നെ അവന്റെ കണ്ണൊക്കെ നിറഞ്ഞു. അപ്പോൾ ഞാൻ തന്നെ ആലോചിച്ചു..നമ്മളോടൊക്കെ ഇത്രയധികം സ്നേഹമുള്ള ആളുകളോ എന്ന് മനസ്സിൽ ചോദിച്ചു. സാധാരണ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. സ്നേഹമാണ് വലുത്..പണം ഇന്ന് വരും നാളെ പോകും" ഇതായിരുന്നു വാക്കുകൾ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.