OMG..!! പൂര്‍ണ്ണ നഗ്നനായി രണ്‍വീര്‍ സിംഗ്, മാഗസിൻ കവർ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
വാര്‍ത്തകളില്‍ നിറഞ്ഞു സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്...!! എല്ലാ അതിരുകളും ലംഘിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്.
Ranveer Singh Nude Photoshoot: വാര്‍ത്തകളില്‍ നിറഞ്ഞു സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്...!! എല്ലാ അതിരുകളും ലംഘിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്.
മാഗസിന്‍ കവറിനായി നടത്തിയ ഫോട്ടോഷൂട്ടിലാണ് താരം പൂര്‍ണ്ണ നഗ്നയാണ് പ്രത്യക്ഷപ്പെടുന്നത്.
രൺവീർ സിംഗ് ബോക്‌സ് ഓഫീസിൽ അടുത്തിടെ മോശം പ്രകടനമാണ് നടത്തുന്നത് എങ്കിലും അനുദിനം താരം വാർത്തകൾ സൃഷ്ടിക്കുന്നതിൽ പിന്നോട്ടല്ല എന്നതാണ് വസ്തുത. ബിയർ ഗ്രൈലിനൊപ്പമുള്ള സീരീസ് മുതല്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ വീടായ മന്നത്തിന് സമീപം 119 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് വാങ്ങുന്നതുവരെ, തലക്കെട്ടുകള്‍ ഒന്നും വിടാതെയാണ് രണ്‍വീര്‍ സിംഗ് മുന്നോട്ടു പോകുന്നത്.
എന്നാല്‍, താരം മാഗസിന്‍ കവറിനായി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. നഗ്ന ഫോട്ടോഷൂട്ടിലൂടെ ഹോളിവുഡ് താരം ബർട്ട് റെയ്‌നോൾഡ്‌സിനൊപ്പം ചേര്‍ന്നിരിയ്ക്കുകയാണ് രൺവീർ. 'Paper'മാസികയിലെ ആശിഷ് ഷായ്ക്ക് വേണ്ടി നഗനയി പോസ് ചെയ്തുകൊണ്ട് ഇന്റർനെറ്റില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് താരം.
ഡയറ്റ് സബ്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടന്‍റെ സൂപ്പര്‍ ഹോട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ആയിരക്കണക്കിന് കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. മിലിന്ദ് നടന്നപ്പോള്‍ രൺവീർ ഓടി...!! എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. എന്നാല്‍, മിസ്റ്റർ ദീപിക പദുക്കോൺ വളരെ ഹോട്ട് ആണ് എന്ന് കുറിച്ചവരും ഏറെയാണ്. കമന്‍റ് സെക്ഷൻ നിറയെ ഹൃദയവും തീയും നിറഞ്ഞ ഇമോജികൾ ആയിരുന്നു. ചിത്രങ്ങളില്‍ ഒരു പുരാതന ഗ്രീക്ക് പ്രതിമ പോലെ സുന്ദരമാണ് രൺവീർ എന്നാണ് ആരാധകര്‍ പറയുന്നത്.
അടുത്തിടെ പേപ്പർ മാഗസിന് നൽകിയ അഭിമുഖത്തിൽ, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് രൺവീർ പറഞ്ഞിരുന്നു. ആയിരംപേരുടെ മുന്‍പില്‍ തനിക്ക് നഗ്നനാകാമെന്നും താന്‍ അതൊന്നും കാര്യമാക്കുന്നില്ലെങ്കിലും എന്നാല്‍, ആളുകള്‍ അസ്വസ്ഥരാകമെന്നും രൺവീർ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...