തീയേറ്ററുകളിൽ കാര്യമായി പ്രേക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും ഒ.ടി.ടി യിൽ (OTT) റിലീസിനൊരുങ്ങുകയാണ് വൺ. 2015 ൽ പുറത്തിറങ്ങിയ 'ചിറകൊടിഞ്ഞ കിനാവുകൾ' എന്ന ആക്ഷേപഹാസ്യ ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി (Mammootty) എത്തിയത്.  നെറ്റ്ഫ്ളിക്സിലൂടെ  ഏപ്രില്‍ 27ന് ലോകമെമ്പാടും ചിത്രം എത്തും. കോവിഡ് ഭീതികൾക്ക് ശേഷം തീയേറ്റർ റീലിസിനെത്തിയ ചിത്രമാണെങ്കിലും പ്രേക്ഷകർക്കിടയിൽ കാര്യമായ സ്വാധീനം ചിത്രത്തിനുണ്ടാക്കാനായില്ല.


ALSO READ : ടൊവീനോ കോവിഡ് നെഗറ്റീവായി,പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഭാഗ്യമായി കരുതുന്നുവെന്ന് താരം


മാത്യു തോമസ്, മുരളി ഗോപി , ജോജു ജോർജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന് തിയറ്ററുകളില്‍ (Theater) ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെക്കാനായത്. എന്നാൽ ടോട്ടല്‍ ബിസിനസില്‍ ഹിറ്റ് ചാര്‍ട്ടിൽ ചിത്രം ഇടം നേടിയിട്ടുണ്ട്. മികച്ച താര നിരയും പ്രമോഷനുകളും ചിത്രത്തിനുണ്ടായിരുന്നു.


ALSO READ : Manju Warrier: മഞ്ജു വാര്യരുടെ സ്റ്റൈല്‍ അനുകരിച്ച് മുത്തശ്ശി, ഏറ്റവും വലിയ അംഗീകാരമെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് താരം


ചിത്രത്തിന്‍റെ ഛായാഗ്രാഹണം ആര്‍. വൈദി സോമസുന്ദരം നിർവ്വഹിച്ചു.  സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിച്ചു.നിമിഷ സജയൻ, ഇഷാനി കൃഷ്ണകുമാര്‍, രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍,  സലിംകുമാര്‍, മാമുക്കോയ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക