Manju Warrier: മഞ്ജു വാര്യരുടെ സ്റ്റൈല്‍ അനുകരിച്ച് മുത്തശ്ശി, ഏറ്റവും വലിയ അംഗീകാരമെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് താരം

തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം   സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍   മഞ്ജു വാര്യര്‍... 

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 04:56 PM IST
  • അടുത്തിടെ ചതുര്‍മുഖം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്ക് എത്തിയ മഞ്ജു വാര്യരുടെ (Manju Warrier) സ്റ്റൈലിഷ് ലുക്ക് ഏറെ വൈറലായിരുന്നു.
  • ലക്ഷ്മി എന്ന് പേരുള്ള മുത്തശ്ശി കറുത്ത സ്‌കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഇട്ട് കൈവീശി കാണിക്കുന്ന ചിത്രം മഞ്ജു വാര്യര്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.
  • തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്നാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്...
Manju Warrier: മഞ്ജു വാര്യരുടെ  സ്റ്റൈല്‍  അനുകരിച്ച് മുത്തശ്ശി, ഏറ്റവും വലിയ അംഗീകാരമെന്ന്  ചിത്രം പങ്കുവെച്ചുകൊണ്ട്  താരം

തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം   സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍   മഞ്ജു വാര്യര്‍... 

അടുത്തിടെ  ചതുര്‍മുഖം എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്ക് എത്തിയ മഞ്ജു വാര്യരുടെ  (Manju Warrier) സ്റ്റൈലിഷ് ലുക്ക് ഏറെ വൈറലായിരുന്നു.  

ബ്ലാക്ക് നിറത്തിലുള്ള സ്‌കേര്‍ട്ടും വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചെത്തിയ മഞ്ജു വാര്യരുടെ ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു ആരാധകരുടെ  മനസ്സില്‍ ഇടം പിടിച്ചത്. പ്രായത്ത വെല്ലുന്ന  ലുക്കുമായെത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തുകയും ചെയ്തു. 

എന്നാല്‍, മഞ്ജുവിന്‍റെ ലുക്ക് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചുവെന്നതിനുള്ള  പ്രധാന തെളിവാണ് താരത്തിന്‍റെ സ്റ്റൈലിഷ് ലുക്ക് അനുകരിച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ച  ആരാധകര്‍..  ഏറെ പേര്‍ ഇത്തരത്തില്‍ ഫോട്ടോ പങ്കുവച്ചുവെങ്കിലും അതില്‍ ഒരു ഫോട്ടോ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

ചെറിയ കുട്ടികള്‍ വരെ അനുകരിച്ച മഞ്ജു വാര്യരുടെ ലുക്കിനെ ഇത്തവണ അനുകരിച്ചിരിക്കുന്നത് ഒരു മുത്തശ്ശിയാണ്....!!  ലക്ഷ്മി എന്ന് പേരുള്ള മുത്തശ്ശി കറുത്ത സ്‌കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഇട്ട് കൈവീശി കാണിക്കുന്ന  ചിത്രം  മഞ്ജു വാര്യര്‍ തന്നെയാണ്  തന്‍റെ  ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.

തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്നാണ്  തന്‍റെ ഫോട്ടോയും മുത്തശ്ശിയുടെ ഫോട്ടോയും പങ്കുവച്ചുകൊണ്ട്  മഞ്ജു വാര്യര്‍ എഴുതിയത്.  ലക്ഷ്മി എന്ന മുത്തശ്ശിക്ക് ഒരുപാട് സ്‌നേഹമെന്നും മഞ്ജുവാര്യര്‍ കുറിച്ചു.

അതേസമയം, മഞ്ജുവിന്‍റെ പോസ്റ്റ് ഏറെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി ആരാധകരാണ്  അഭിപ്രായങ്ങളുമായി എത്തിയത്.   നിങ്ങള്‍ എല്ലാവര്‍ക്കും ഒരു  പ്രചോദനമാണെന്നാണ് മഞ്ജു വാര്യരെക്കുറിച്ച് ആരാധകര്‍ മുഖ്യമായും അഭിപ്രായപ്പെട്ടത്. 

Also  Read: ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം

"ഒരുപാട് വേദനകൾ ഉള്ളിൽ ഒളിപ്പിച്ചവർക്കേ ഇങ്ങനെ മനസ്സ് തുറന്നു ചിരിക്കാൻ പറ്റു"വെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.  'ഒത്തിരി വേദനകൾ കടിച്ചമർത്തിയ വിജയത്തിന്‍റെ ചിരി, ഒരു ഭാര്യക്ക് വരാവുന്നതിൽ വെച്ചു ഏറ്റവും വലിയ ദുഃഖം, ഒരു പെറ്റമ്മക്ക് വരാവുന്നതിൽ ഏറ്റവും വലിയ ദുഃഖം അനുഭവിച്ചവൾ , ചതിച്ചവരെയും തള്ളിപ്പറഞ്ഞവരുടേം മുൻപിൽ പതറാതെ മുൻപോട്ടു പോകുക... ഒരു ആരാധകന്‍ എഴുതി....

Also Read: Manju Warrier: പടച്ചോനാണേ.. ഇതെന്‍റെ ഗേൾ ഫ്രണ്ടല്ല...!! വൈറലായി വ്ളോഗര്‍ക്കൊപ്പം മഞ്ജു വാര്യരുടെ സൂപ്പര്‍ Bike Ride

അതേസമയം,  തന്‍റെ ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നാണ് താരം വൈറലായ ഫോട്ടോയെക്കുറിച്ച്  അഭിപ്രായപ്പെട്ടത്..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

 

Trending News