Rani Movie: കേന്ദ്ര കഥാപാത്രങ്ങളായി ഉർവശിയും ഭാവനയും; ശങ്കർ രാമകൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉർവശി, ഭാവന, ഹണി റോസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. റാണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ നിന്നും പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. ചീട്ടിലെ റാണിയുടെ (ക്വീൻ) അതേ രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. വിനോദ് മേനോൻ, ശങ്കർ രാമകൃഷ്ണൻ, ജിമ്മി ജേക്കബ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മാജിക് ടെയിൽ വർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം.
ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു. വിനായക് ഗോപാൽ ആണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ, മേന മേലത്ത് ആണ് ഗാനങ്ങൾ എഴുതി സംഗീതം നൽകിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുനന്ത് കോദൈ അരുൺ ആണ്. പശ്ചാത്തല സംഗീതം: ജൊനാഥൻ ബ്രൂസ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, അസോസിയേറ്റ് ഡയറക്ടർ: നിതീഷ് നാരായണൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...