Kochi : തിയറ്റർ പ്രദർശനത്തിന് ശേഷം ZEE5 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഓപ്പറേഷൻ ജാവയ്ക്ക് (Operation Java) മികച്ച രീതിയിൽ പ്രേക്ഷക പ്രശംസ. സിനിമ മേഖലക്കുള്ളിൽ തന്നെ നിരവധി പേരാണ് ഓപ്പറേഷൻ ജാവയെ പ്രകീർത്തിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ സംവിധായകൻ റോഷൻ ആൻഡ്രൂസും (Rosshan Andrrews) ജാവയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ അടുത്തിടെ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണെന്നാണ് ഓപ്പറേഷൻ ജാവ എന്നാണ് റോഷൻ ആൻഡ്രൂഡ് തന്നെ ഫേസ്ബുക്ക് പോസിറ്റിൽ കുറിച്ചരിക്കുന്നത്. ചിത്രം പുതിയ ഒരു അനുഭവമാണ് നൽകുന്നതെന്ന് റോഷൻ അറിയിക്കുന്നത്. 


ALSO READ : Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews


താൻ അടുത്തിടെ കണ്ട് മികച്ച ചിത്രങ്ങളിൽ ഒന്ന്, ചിത്രവുമായി ബന്ധപ്പെട്ട് എല്ലാവർക്കും ആശംസകൾ. സിനിമയുടെ സംവിധായകനായും എഴുത്തുകാരനായും തരുൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തായ ബിനു പപ്പു ഉൾപ്പെടെ ബാക്കിയുള്ള എല്ലാവരും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചു. ഇത് പുതിയ ഒരു അനുഭവമാണെന്നാണ് രോഷൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.



ALSO READ : നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao


മെയ് 15നായിരുന്നു ചിത്രം ഓടിടി പ്ലാറ്റ്ഫോമായ ZEE5 റിലീസ് ചെയ്യുന്നുത്. കൂടാതെ ZEE Keralam ചാനലിൽ വേൾഡ് ടെലിവിഷൻ പ്രിമീയറായി ടെലികാസ്റ്റ് ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് 75 ദിവസം തിയറ്ററുകളിൽ പ്രദർശനം നടത്തിയാണ് ചിത്രം ZEE5ൽ റിലീസ് ചെയ്യുന്നത്.


ചിത്രത്തിന്റെ എൻഡ് ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ തരുൺ മൂർത്തി സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി പറഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് സോഷ്യൽ മീഡിയിൽ ആവശ്യം അറിയിച്ചിരക്കുന്നത്.


ALSO READ : Operation Java: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ഓപ്പറേഷൻ ജാവ Zee 5 ൽ റിലീസ് ചെയ്‌തു 


വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായകൻ,ബാലു വർ​ഗീസ്, ലുക്ക്മാൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി.ബാലചന്ദ്രൻ,ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ജേക്സ് ബിജോയ് ആണ്.ജോയ് പോളാണ് വരികൾ എഴുതിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.