നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao

രാജ്‌കുമാർ റാവു അയച്ച സന്ദേശം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ജോജു ജോർജ് പങ്ക് വെയ്ക്കുകയായിരുന്നു. 

Written by - Zee Hindustan Malayalam Desk | Last Updated : May 14, 2021, 04:34 PM IST
  • രാജ്‌കുമാർ റാവു അയച്ച സന്ദേശം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ജോജു ജോർജ് പങ്ക് വെയ്ക്കുകയായിരുന്നു.
  • വളരെ ഗംഭീരമായ അഭിനയം. സിനിമയും ഇഷ്ടപ്പെട്ടുവെന്നാണ് രാജ്‌കുമാർ തന്റെ സന്ദേശത്തിൽ പറഞ്ഞത്.
  • ചിത്രത്തിൽ മണിയൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ആണ് ജോജു എത്തിയത്.
  • ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ത്രില്ലർ സ്വഭാവമുളള ഒരു സോഷ്യോ-പൊളിറ്റക്കൽ സസ്പെൻസ് ചിത്രമാണ് നായാട്ട്.
നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao

നായാട്ടിലെ അഭിനയത്തിന് ജോജു ജോർജുവിനും ചിത്രത്തിനും അഭിനന്ദനവുമായി ബോളിവുഡ് താരം രാജ് കുമാർ റാവു. രാജ്‌കുമാർ റാവു അയച്ച സന്ദേശം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ജോജു ജോർജ് പങ്ക് വെയ്ക്കുകയായിരുന്നു. വളരെ ഗംഭീരമായ അഭിനയം. സിനിമയും ഇഷ്ടപ്പെട്ടുവെന്നാണ് രാജ്‌കുമാർ തന്റെ സന്ദേശത്തിൽ പറഞ്ഞത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by JOJU (@joju_george)

ചിത്രത്തിൽ മണിയൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ആണ് ജോജു എത്തിയത്. ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത  ത്രില്ലർ (Thriller) സ്വഭാവമുളള ഒരു സോഷ്യോ-പൊളിറ്റക്കൽ സസ്പെൻസ് ചിത്രമാണ് നായാട്ട്.  ഒരു ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി 3 പേരെ നായാടി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ALSO READ: F.R.I.E.N.D.S Reuinon ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

ഒരു റോഡ് അപകടത്തിൽപ്പെട്ട് ദളിത് യുവാവ് മരണപ്പെടുന്നതിലൂടെയാണ് ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് കഥ വഴി തിരിയുന്നത്. ഇതിനെ കൊലപാതകമാക്കി മാറ്റുകയും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഈ മൂന്ന് പേരെയും പ്രതികളാക്കുകയും ചെയ്യും. ഇലക്ഷന്റെ പശ്ചാത്തലത്തിലാണ് സംഭവം നടക്കുന്നത്. അതിനാൽ തുടർഭരണം നിലനിർത്താനായി സർക്കാർ ഈ കേസിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രതികളെ പിടിക്കുന്നു.

ALSO READ: "സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി

സാഹചര്യത്തിൽ അകപ്പെട്ട മൂന്നുപേരുടെ കടുത്ത മാനസിക സംഘർഷങ്ങൾ കൃത്യമായി പറയുന്നുണ്ട്. ഒരച്ഛന്റെ മനോ വേദനയെ വളരെ ലാളിത്യ പൂർവ്വം അവതരിപ്പിക്കാൻ ജോജു ജോർജിന് സാധിച്ചു. മറ്റു രണ്ടു പേരും അവരവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.

ALSO READ: ആ മഴ പെയ്ത്തുകൾ, ആ നിശബ്ദത: ഇരുട്ടിനെ ഭേദിക്കുന്ന നിഴൽ പറയുന്ന കഥ

ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ് മികച്ച വിഷ്വൽസും  ഒപ്പം ഡാർക്ക് മോഡിലുളള കളർ ടോണും. സങ്കീർണത നിറഞ്ഞ ഈ വിഷ്വൽസ് പകർത്തിയത് ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ്.അവസാനം എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം ബാക്കി വെച്ചാണ് സിനിമ അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News