Kochi : വലിയ കൊട്ടിഘോഷങ്ങൾ ഒന്നിമില്ലാതെ കോവിഡ് പ്രതിസന്ധിയിലും തിയറ്ററിൽ 75 ദിവസങ്ങളോളം പ്രദർശനം നടത്തിയ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രം ഓപ്പറേഷൻ ജാവ (Operation Java) OTT റിലീസിനും വേൾഡ് ടെലിവിഷൻ പ്രമീയറിനും ഒരുങ്ങിന്നു. സീ കേരളത്തിനും (Zee Keralam) സീ5നുമാണ്(Zee5) ഓപ്പറേഷൻ ജാവയുടെ സാറ്റ്ലൈറ്റ് ഡിജിറ്റൽ റൈറ്റ് ലഭിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുന്ന വിവരം സംവിധായകൻ തരുൺ മൂർത്തിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എന്ന് മുതൽ ചിത്രം ഒടിടിലും ടെലിവിഷനും പ്രദർശനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.


ALSO READ : Operation Java Movie: ത്രില്ലടിപ്പിച്ച് ട്രെയിലർ പുറത്തിറങ്ങി,മുഴുനീളെ കുറ്റാന്വേഷണ ചിത്രമെന്ന് സൂചന


കോവിഡിന്റെ പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതെ സംസ്ഥാന സർക്കാർ തിയറ്ററുകൾക്ക് നൽകിയ നിയന്ത്രണങ്ങളിലെ ആശ്വാസത്തിന് പിന്നാലെയാ​ണ് ചിത്രം റിലീസ് ചെയ്തത്. സെക്കൻഡ് ഷോകൾ ഇല്ലാതെയും മറ്റ് ഒടിടി റിലീസുകളുടെ കടന്ന വരവുകൾ ഓപ്പറേഷൻ ജാവയെ പറ്റിയുള്ളവ ചർച്ചകളെ, ബാധിച്ചെങ്കിലും ചിത്രം 75 ദിവസം പൂർത്തിയാക്കിയാണ് എത്തുന്നതിന്റെ ആത്മിവിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.


ALSO READ : Salman Khan നായകനായി എത്തുന്ന Radhe തിയറ്റർ റിലീസിനൊപ്പം ZEE5 ലും ZEE PLEX ലും, ചിത്രത്തിന്റെ റിലീസ് മെയ് 13ന്


സിനിമയെ പറ്റി ചർച്ച ചെയ്യുന്ന മൂവി സ്ട്രേറ്റ് എന്ന ഗ്രൂപ്പിലാണ് തരുൺ മൂർത്തി തന്റെ ആദ്യ സിനിമ നേരിട്ട ബുദ്ധിമുട്ടികളെയും വിജയത്തെയും കുറിച്ച് അറിയിച്ചത്. "മലയാള സിനിമയെ പിടിച്ചു നിർത്തിയത് ഞങ്ങൾ ആണെന്ന് ഒന്നും പറയുന്നില്ല, അങ്ങനെ പറയാനും പാടില്ല എന്ന് വിശ്വസിക്കുന്നു.സത്യത്തിൽ മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്" തരൂൺ തന്റെ പോസ്റ്റിൽ കുറിക്കുന്നത്.



ALSO READ : ഒടിടി റിലീസിന്റെ 100-ാം ദിനം ആഘോഷിച്ച് The Great Indian Kitchen ടീം


തരുണിന്റെ മൂവി സ്ട്രീറ്റിൽ പങ്കുവെച്ച പോസ്റ്റ്


തീയേറ്ററിൽ നിന്നും നിങ്ങളിൽ പലർക്കും ജാവ കാണാൻ കഴിഞ്ഞെന്ന് വിചാരിക്കുന്നു, നിലവിലെ സാഹചര്യം മോശം ആയതിനാലും,തീയേറ്ററുകൾ അടക്കുന്നു എന്ന് തീരുമാനിച്ചതിനാലും അവസാന ലാപ്പിൽ ഓടികൊണ്ട് ഇരുന്ന ഓപ്പറേഷൻ ജാവ ഷേണായ്സിൽ നിന്നും PVR  ൽ നിന്നും നീണ്ട 75 ദിവസത്തെ ഓട്ടം കഴിഞ്ഞു പടി ഇറങ്ങുകയാണ്.
സാധാരണ ഒരു സിനിമ റിലേസ് ചെയുന്നതിലും പത്തിരട്ടി ടെൻഷനോടെയാണ് ഞങ്ങൾക്ക് ജാവ ഇറക്കേണ്ടി വന്നത്,
സെക്കന്റ്‌ ഷോകൾ ഇല്ലാതെ, പകുതി സീറ്റിങ് കപ്പാസിറ്റിയിൽ, അതും യാതൊരു സിനിമ മേൽവിലാസവും ഇല്ലാത്ത കുറെ ചെറുപ്പക്കാര്, അതും സിനിമ മുൻപരിചയം ഇല്ലാത്ത ചെറുപ്പക്കാര്, അങ്ങനെ അറിയപ്പെടാത്ത കുറെ നടന്മാരെയും വെച്ച് ഒരു സിനിമയായി വരുമ്പോൾ
ഞങ്ങൾ കളവും,സാഹചര്യങ്ങളും മുഴവൻ ഞങ്ങൾക്ക് എതിരായിരുന്നു.
ഞാനും എന്റെ സംവിധാന സഹായികളും പലവട്ടം പല ഗ്രൂപ്പ്‌ കളിൽ (ഈ ഗ്രൂപ്പിൽ അടക്കം ) ജാവ യുടെ നല്ല വശങ്ങൾ അറിയിക്കാൻ പല പല പോസ്റ്റുകൾ ഇടുമ്പോൾ  ഈ "ചവറൊക്കെ" വല്ല OTT യിലും ഇറക്കികൂടെ, ഈ സീരിയൽ നടന്മാരെ വെച്ച് പടം ചെയ്യാൻ ഏത് മണ്ടൻ പ്രൊഡ്യൂസർ ആണെടാ.. എന്നെല്ലാം കമന്റ്‌കൾ വന്ന് കൊണ്ടേ ഇരുന്നു, ചിലർ നന്നായി സപ്പോർട്ട് ചെയുകയും ചെയ്തിരുന്നു, 
പക്ഷെ ആ ഡാർക്ക്‌ ചോദ്യങ്ങൾ ഞങ്ങളെ വല്ലാതെ hunt ചെയ്തിരുന്നു,മനസ് ചത്ത്‌ മുരടിച്ചു ഞങ്ങൾ തീയേറ്ററിൽ റിലേസ് ചെയ്യാൻ തീരുമാനിച്ചു.
ഒരു 10 ദിവസമെങ്കിൽ 10 ദിവസം തിയേറ്റർ ഓടട്ടെ, തീയേറ്ററിൽ നമ്മൾ ചെയ്ത് വെച്ചിരിക്കുന്നത് ഒന്ന് കാണാമല്ലോ എന്ന് മാത്രമായി ചിന്ത.
പക്ഷെ ആ വലിയ റിസ്ക് ഞങ്ങളുടെ എല്ലാം ജീവിതം മാറ്റി എന്ന് വേണം പറയാൻ,
തീയേറ്ററിൽ മറ്റ് പടങ്ങളെ washout ആക്കാൻ കെല്പുള്ള ലാലേട്ടൻ പടം ദൃശ്യം 2 OTT യിലേക്ക് വഴി മാറി,
മമ്മുക്കയുടെ the preist റിലീസ് ഒരു മാസം നീട്ടി വെച്ചു,
The presit വെച്ച് ഉൽഘാടനം പ്ലാൻ ചെയ്തിരുന്ന എറണാകുളം ഷേണായ്സ് ഓപ്പറേഷൻ ജാവ എന്ന സിനിമ കൊണ്ട് ഉൽഘാടനം നടത്താൻ തീരുമാനിക്കുന്നു,അതൊരു വലിയ വാർത്തയായി..
ഇറങ്ങിയ അന്ന് മുതൽ മൂന്ന് ദിവസത്തേക്ക് സിനിമയുടെ ട്രൈലെർ trending 1 ആയി മാറുന്നു,
oversea rights റെക്കോർഡ് വിലയ്ക്ക് പോകുന്നു..
ശെരിക്കും കണ്മുന്നിൽ ദൈവം കൂടെ നിന്ന് സിനിമയെ പടികൾ കയറ്റുന്നു...
ഫ്ളക്സ്കളുടെ ആഭാവവും, കൂടെ ഉള്ള ചിത്രങ്ങളിലെ തരങ്ങൾക്ക് പ്രേക്ഷരിൽ ഉള്ള സ്വാധീനവും ഞങ്ങളെ വീണ്ടും ടെൻഷൻ അടിപ്പിച്ചു കൊണ്ടേ ഇരുന്നു.
ഈ ഓൺലൈൻ ഓളം ആദ്യ മൂന്നു ദിവസങ്ങളിൽ തീയേറ്ററിൽ ഉണ്ടാകുമോ എന്നത് ഒരു പേടി തന്നെ ആയിരുന്നു എല്ലാവരിലും.അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ധൈര്യം കൊടുത്ത് ഞങ്ങൾ കാത്തിരുന്നു.
അങ്ങനെ റിലീസ് ദിവസം ചങ്ക് ഇടിപ്പോടെ ഞങ്ങൾ എല്ലാവർക്കും ഷേണായിസ് ചെല്ലുമ്പോൾ എല്ലാം പരിചയകാരണ്, സിനിമ അറിയുന്ന ആളുകൾ, ജാവ അറിയുന്ന ആളുകൾ, അത് കൊണ്ട് തന്നെ വളരെ തണുത്ത പ്രതികരണങ്ങളും ചിരിക്കളും, കൈയടികളും മാത്രം.പണി പാളി എന്ന് വിചാരിച്ച ഇടത് നിന്ന് ജാവ വീണ്ടും ഞങ്ങളെ അത്ഭുത പെടുത്തി..
ഷോ അവസാനിച്ചതോടെ എന്റെയും ലുക്മാൻന്റെയും ബാലുവിന്റെയും, അലക്സാണ്ടർ പ്രശാന്തിന്റെയും, ഇർഷാദ് ഇക്ക യുടെയും, ബിനു പപ്പുവിന്റെയും,ഫായിസ് ന്റെയുമൊക്കെ ഫോൺ നിലത്ത് വെച്ചിട്ടില്ല..
വിളിയോട് വിളികൾ, അഭിനന്ദനങ്ങൾ,
ആദ്യ അനുഭവം ആയത് കൊണ്ട് ഇതൊക്കെ സത്യമാണോ, മിഥ്യയാണോ എന്ന് അറിയാത്ത ഒരു അവസ്ഥ,
പക്ഷെ ഞങ്ങൾ ഈ വിജയം തിരിച്ചു അറിഞ്ഞത് അന്ന് വൈകുന്നേരം എറണാകുളം വനിതാ തീയേറ്ററിൽ ഞങ്ങൾക്ക് പോലും പരിചയം ഇല്ലാത്ത ആളുകൾ ജാവ അങ്ങ് തീയേറ്ററിൽ ഇരുന്ന് കൈയടിച്  ആഘോഷിക്കുന്നത് കണ്ടതോടെ ഞങ്ങളുടെ എല്ലാം കിളി പോയി,
പിന്നെ അങ്ങോട്ട് നിരന്തരം ഹൌസ് ഫുൾ ഷോകൾ, തിയേറ്റരുകളുടെ എണ്ണം കൂടുന്നു, വിളികൾ, ഓഫർ കൾ..
അങ്ങനെ അങ്ങനെ കേട്ട് മാത്രം ശീലമുള്ള കാഴ്ചകൾ കണ്മുന്നിൽ...
പക്ഷെ അഹങ്കാരം ഒരു അഴച മാത്രമേ നീണ്ടു നിന്നോളൂ, ലാലേട്ടന്റെ ദൃശ്യം OTT വന്നതോടെ ആ മൂന്നു ദിവസങ്ങൾ നന്നായി ആളുകൾ കുറഞ്ഞു,കളക്ഷൻ നേരെ പകുതിയായി. പക്ഷെ അവിടെയും ജീവനുള്ള ജാവ പിടിച്ചു കയറി.. House full അല്ലേലും വീണ്ടും തീയേറ്ററിൽ ആളുകൾ വന്നു, main സെന്റർ കൾ ഹൗസ് ഫുൾ ബോർഡ്‌ വീണ്ടും തൂങ്ങി. ചെറിയ ചെറിയ തിരക്കിൽ 
ജാവ ഷോകൾ നടന്നു പോയി,
സെക്കന്റ്‌ ഷോയ്ക്ക് വേണ്ടി സിനിമ മേഖല ഒന്ന് അടങ്ങം മുന്നോട്ട് വന്നു, ജാവ പോലെയൊരു ചിത്രം ഇതിലും കൂടുതൽ കളക്ഷൻ നേടെണ്ടതാണ് എന്ന് പറഞ്ഞു വലിയ ബഹളങ്ങൾ ഉണ്ടാക്കി അങ്ങനെ സെക്കന്റ്‌ ഷോ.  വന്നു, വലിയ താരങ്ങൾ പടങ്ങൾ വന്നു. വീണ്ടും ആളും ആരവവുമായി..
അപ്പോഴും ജാവയെ തിരക്കി ആളുകൾ വന്നു. കൊണ്ടേ ഇരുന്നു.
സെക്കന്റ്‌ ഷോ കളിൽ 
വീണ്ടും house full ബോർഡ്കൾ വന്നു...
അങ്ങനെ അങ്ങനെ 75 ദിനങ്ങൾ 
ഒരു സിനിമ യുടെ പോസ്റ്റർ, ട്രൈലെർ, പാട്ടുകൾ ഒകെ പ്രേക്ഷരിലേക്കു എത്തിക്കാൻ ഉള്ള ഒരു നല്ല വേദികളാണ് ഈ സിനിമ ഗ്രൂപ്പകൾ, നല്ല ചർച്ചകൾ, baised ചർച്ചകൾ ഒകെ ഇവിടെ നടക്കുമ്പോഴും ഇതെല്ലാം നമ്മുടെ industry ക്ക് വേണ്ടി എന്നത് വലിയ ഒരു കാര്യമാണ്. ഞങ്ങളെ പോലെയുള്ളവർക്ക് ഇത് പോലുള്ള ഗ്രൂപ്കൾ തന്നെയാണ് വലിയ സപ്പോർട്ട്, ധൈര്യം,നിങ്ങളെ excite ചെയ്ക്കുന്ന കണ്ടൻ്കൾ തന്നാൽ നിങ്ങൾ ഡിസ്‌കസ് ചെയ്യും, വിമർശിക്കും, പൊളിറ്റിക്കൽ കറക്ടനെസ്സ് ലേക്ക് ചൂഴ്ന്ന് ഇറങ്ങും,
ആ ഡിസ്കഷൻ മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കും എന്നത് തന്നെയാണ് ഓപ്പറേഷൻ ജാവ പോലുള്ള സിനിമകൾക്ക് കിട്ടിയ ദീർഘായുസ്സ്.
എല്ലാത്തിനും ഒത്തിരി ഒത്തിരി സന്തോഷം, നന്ദി
Thank you all 
മലയാളസിനിമയെ പിടിച്ചു നിർത്തിയത് ഞങ്ങൾ ആണെന്ന് ഒന്നും പറയുന്നില്ല, അങ്ങനെ പറയാനും പാടില്ല എന്ന് വിശ്വസിക്കുന്നു.സത്യത്തിൽ മലയാള സിനിമയാണ് ഞങ്ങളെ പിടിച്ചു നിർത്തിയത്...
OTT release soon


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക